World

റോഹിംഗ്യ ക്യാംപില്‍ തീപ്പിടിത്തം; 2000ത്തോളം പേരുടെ വാസസ്ഥലങ്ങള്‍ കത്തിനശിച്ചു

റോഹിംഗ്യ ക്യാംപില്‍ തീപ്പിടിത്തം; 2000ത്തോളം പേരുടെ വാസസ്ഥലങ്ങള്‍ കത്തിനശിച്ചു
X
rohingya-fire

നേപിഡോ: മ്യാന്‍മറിലെ റാഖൈന്‍ ജില്ലയില്‍ റോഹിംഗ്യ മുസ്‌ലിംകള്‍ താമസിക്കുന്ന ക്യാംപില്‍ തീപ്പിടിത്തം. 2000ത്തോളം പേരുടെ വാസസ്ഥലങ്ങള്‍ കത്തിനശിച്ചു. 14 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
എന്നാല്‍, കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാന്‍ ഇടയുണ്ടെന്ന് യുഎന്നിന്റെ മേഖലയിലെ കാര്യാലയം അറിയിച്ചു. അടുപ്പില്‍ നിന്നു തീപ്പിടിത്തമുണ്ടായെന്നാണ് പ്രാഥമിക വിവരം. ഒരുലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ക്യാംപിലെ ജീവിത സാഹചര്യങ്ങള്‍ എത്രത്തോളം അപകടകരമാണെന്നതിന്റെ തെളിവാണ് സംഭവമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
എട്ടു കുടുംബങ്ങള്‍ വീതം താമസിക്കുന്ന 44 താല്‍ക്കാലിക കെട്ടിടങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. 2012ലെ വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് പശ്ചിമ മ്യാന്‍മറില്‍ നിന്ന് കുടിയൊഴിഞ്ഞുപോയ റോഹിംഗ്യ അഭയാര്‍ഥികളാണ് ക്യാംപിലുള്ളത്.
ബുദ്ധമതവിഭാഗത്തില്‍പ്പെട്ടവര്‍ നടത്തിയ വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് ഒരുലക്ഷത്തിലധികം റോഹിംഗ്യകള്‍ക്ക് വീടുകളുപേക്ഷിച്ച് ഇത്തരം ക്യാംപുകളില്‍ അഭയം തേടേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it