malappuram local

റോസാപ്പൂവുമായി വനിതാ ഓഫിസര്‍; 'ന്യൂ ജനറേഷന് ' നാണം

പെരിന്തല്‍മണ്ണ: ചുവന്ന പനിനീര്‍ പൂവുമായി അരികിലേയ്ക്കുവന്ന പെണ്‍കുട്ടിയെ കണ്ട് വോട്ട് ചെയ്യാനെത്തിയ കന്നി വോട്ടര്‍മാര്‍ക്ക് നാണവും അമ്പരപ്പും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന കന്നിവോട്ടര്‍മാരെ റോസാപൂവ് നല്‍കി പോളിങ് ബൂത്തിലേയ്ക്കു സ്വീകരിക്കുന്ന ചടങ്ങായിരുന്നു കൗതുകമായത്.
രാവിലെ പുതുവസ്ത്രമണിഞ്ഞ് ആദ്യമായി ജനാധിപത്യത്തില്‍ പങ്കാളികളാവാനെത്തിയ ന്യൂ ജനറേഷന്‍ വോട്ടര്‍മാരെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീകരണത്തില്‍പ്പെട്ട് അല്‍പനേരം കുഴങ്ങി. കോളജുകൡലും മറ്റും കാണുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ പനിനീര്‍ പൂവ് നീട്ടിയപ്പോള്‍ ആദ്യം പകച്ചെങ്കിലും പിന്നീട് എല്ലാവരും സ്വീകരിച്ചു. പെരിന്തല്‍മണ്ണ പാതാക്കര വില്ലേജ് ഓഫിസര്‍ വൃന്ദയുടെയും സബ് കലക്ടര്‍ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് മെഹറലിയുടെയും നേതൃത്വത്തിലാണ് കന്നിവോട്ടര്‍മാരെ സ്വീകരിച്ചത്. കനത്ത മഴയിലും ശാരീരിക പ്രശ്‌നങ്ങളെ വകവയ്ക്കാതെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മുതിര്‍ന്ന വോട്ടര്‍ക്കും ആദരവ് ലഭിച്ചു.
പെരിന്തല്‍മണ്ണ പാതാക്കര ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ചോണ്ടത്ത് പുത്തന്‍വീട്ടില്‍ പാറുക്കുട്ടിയമ്മ(93)യ്ക്കാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആദരവ് ലഭിച്ചത്. ബൂത്ത് ലെവല്‍ ഓഫിസര്‍മാരായ ടി എന്‍ രാജു, എ വിശ്വംഭരന്‍, എ പി ഷിബു, വാര്‍ഡ് കൗണ്‍സിലര്‍ നാസര്‍കുട്ടി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it