Idukki local

റോഷിക്ക് 1.5 കോടി രൂപയുടെ സ്വത്ത്; ഭാര്യയുടെ പേരില്‍ 32 ലക്ഷത്തിന്റെ വീട്

തൊടുപുഴ: ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന് കുടുംബ വിഹിതമായി കിട്ടിയ ഒന്നരക്കോടി വിലമതിക്കുന്ന 2.26 ഏക്കര്‍ സ്ഥലമുണ്ട്. ഭാര്യ റാണിയുടെ പേരില്‍ 32 ലക്ഷം വിലമതിക്കുന്ന വീടുമുണ്ട്.
റോഷിക്ക് 48 ഗ്രാം,ഭാര്യക്ക് 800 ഗ്രാം, കുട്ടികള്‍ മൂന്ന് പേര്‍ക്കുമായി 144 ഗ്രാം സ്വര്‍ണം വീതമുണ്ട്.ഇദ്ദേഹത്തിന്റെ കൈവശം 1.5 ലക്ഷം രൂപയും ഭാര്യയുടെ പക്കല്‍ 30000 രൂപയുമാണുള്ളത്. ബാങ്ക് അക്കൗണ്ടിലുള്ളത് 3300 രൂപ.ഭാര്യക്ക് 26570 രൂപ അക്കൗണ്ടിലുണ്ട്. പോസ്റ്റോഫിസ് നിക്ഷേപമായി റോഷിക്ക് 75270 രൂപയും ഭാര്യക്ക് 228723 രൂപയുമുണ്ട്.ഭാര്യക്ക് എല്‍.ഐ.സിയില്‍ 207474 രൂപയുണ്ട്.റോഷിയുടെ പേരില്‍ 4.25 ലക്ഷം വിലയുള്ള സ്പാര്‍ക്ക് കാറും ഭാര്യയുടെ പേരില്‍ 12.39 ലക്ഷത്തിന്റെ ഇന്നോവയുമുണ്ട്.
റോഷി അഗസ്റ്റിന്‍ നാമനിര്‍ദേശ പത്രിക നല്‍കി
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ യുഡിഎഫ്. സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഇടുക്കി ഡിസിസി. ഓഫിസിലെത്തി ഡിസിസി. പ്രസിഡന്റ് റോയി കെ. പൗലോസ്, അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകന്‍,അലക്‌സ് കോഴിമല, ജോണി കുളംപള്ളി, എ.ഒ. അഗസ്റ്റിന്‍ തുടങ്ങിയ യു.ഡി.എഫ്. നേതാക്കളോടൊപ്പം പാറേമാവിലുള്ള കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ കലക്ടറേറ്റ് കവാടത്തിലെത്തിയ റോഷി അഗസ്റ്റിന്‍ 12.30നു ഡെപ്യൂട്ടി കലക്ടര്‍ കെകെആര്‍ പ്രസാദ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
രാവിലെ വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയില്‍ വി കുര്‍ബ്ബാനയില്‍ പങ്കെടുത്തതിന് ശേഷം ആദ്യകാല കുടിയേറ്റ കര്‍ഷകയും 102 കൊച്ചുമക്കളുടെ മുത്തശ്ശിയുമായ ചെറുതോണി വട്ടപ്പാറയില്‍ ത്രേസ്യാമ്മയുടെ അനുഗ്രഹം വാങ്ങി.
Next Story

RELATED STORIES

Share it