റോണു ചുഴലിക്കാറ്റ്: ബംഗ്ലാദേശില്‍ ഒമ്പത് മരണം

ധക്ക: റോണു ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ ഒമ്പത് മരണം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. കാറ്റില്‍ വീടുകള്‍ തകര്‍ന്ന് 100ലധികം പേര്‍ക്കു പരിക്കേറ്റു. കൊടുങ്കാറ്റിനെത്തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ക്കു വീടുകളൊഴിയേണ്ടി വന്നു. 60,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചിറ്റഗോങിലെ സീതാകുന്ദയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു. ഭോല ദ്വീപില്‍ ഒരുകുട്ടിയടക്കം രണ്ടുപേരും പതുവാഖാലിയില്‍ 50കാരിയും മരിച്ചതായി പോലിസ് അറിയിച്ചു. കാറ്റിനെത്തുടര്‍ന്ന് ചിറ്റഗോങ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവച്ചു.
Next Story

RELATED STORIES

Share it