ernakulam local

റോഡ് നിര്‍മാണത്തില്‍ വിവേചനം; പരാതിയുമായി മുന്‍മെംബര്‍

വൈപ്പിന്‍: കഴിഞ്ഞ പദ്ധതിയില്‍ പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കരാര്‍ നല്‍കിയിരുന്ന നാലു റോഡുകളുടെ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ലെന്ന് മുന്‍ പഞ്ചായത്തംഗം പരാതിപ്പെട്ടു.
പള്ളിപ്പുറം വാടയില്‍ റോഡ് റീ ടാറിങ്, കോണ്‍വെന്റ് കിഴക്ക് തേറോത്ത് വീടിനു പരിസരത്തെ റോഡിന്റെ മെറ്റലിങ്, കോണ്‍വെന്റ് കടത്തിനു സമീപം വില്ലേജ് റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ടാറിങ്, ആയൂര്‍വേദ ആശുപത്രിക്കു പിന്നിലെ വില്ലേജ് -വാടയില്‍ റോഡ് മെറ്റലിങ് തുടങ്ങിയ പണികളാണ് ഇതുവരെ ആരംഭിക്കാത്തതെന്ന് മുന്‍ മെംബര്‍ വി എക്‌സ് ബനഡിക്ട് ചൂണ്ടിക്കാട്ടി. കരാറുകാരുടെ അനാസ്ഥയാണിതിനു പിന്നിലത്രേ.
മറ്റു പല വാര്‍ഡുകളിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണികളല്ലാം പൂര്‍ത്തീകരിച്ചെങ്കിലും അഞ്ചാം വാര്‍ഡില്‍ മാത്രം പണികള്‍ നടത്താതിരുന്നത് വിവേചനമാണെന്നും പഞ്ചായത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ മെംബര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it