Kollam Local

റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

ശാസ്താംകോട്ട: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തിയ റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടികാട്ടിയ യുവാവിനെ ശാസ്താംകോട്ട എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ മുതുപിലാക്കാട് പൈപ്പ്മുക്കിലാണ് സംഭവം.

ഇവിടെ റോഡ് നിര്‍മാണം പ്രഹസനമായ രീതിയില്‍ നടന്നു വരികയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് പ്രദേശവാസിയായ രാധാകൃഷ്ണന്‍ രംഗത്തുവന്നു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന കരാറുകാരന്‍ ശാസ്താംകോട്ട പോലിസില്‍ വിവരം അറിയിക്കുകയും എസ്‌ഐ ഷുക്കൂര്‍ സ്ഥലത്തെത്തി യുവാവിനെ മര്‍ദ്ദിക്കുകയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തുവെന്നാണ് പരാതി.
പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സംഘടിക്കുകയും പൈപ്പ് മുക്കില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.
തുടര്‍ന്ന് ശാസ്താംകോട്ട സിഐ പ്രസാദ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
രാഷ്ട്ര ചിന്താദിനമായി ആചരിച്ചു
കൊല്ലം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം കേരളാ പ്രദേശ് ഗാന്ധിയുവമണ്ഡലത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രചിന്താ ദിനമായി ആചരിച്ചു. ചെയര്‍മാന്‍ അയത്തില്‍ സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ചേരൂര്‍ പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയര്‍മാന്‍മാരായ മാടന്‍നട വി മധുലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it