palakkad local

റോഡ് തകര്‍ച്ച: കുഴിയില്‍പ്പെട്ട ഗുഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞു

ചെര്‍പ്പുളശ്ശേരി: റോഡ് തകര്‍ന്നുണ്ടായ കുഴിയില്‍പെട്ട ഗൂഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞു. ചെര്‍പ്പുളശ്ശേരി-പട്ടാമ്പി റോഡില്‍ മഞ്ചക്കല്‍ കൊച്ചിന്‍ ഓഡിറ്റോറിയത്തിന് മുന്നിലാണ് റോഡ് തകര്‍ന്നുണ്ടായ കുഴിയില്‍പെട്ട് ഓട്ടോ തലകീഴായി മറിഞ്ഞത്. ഇന്നലെ 12 ഓടെ നെല്ലായ ഭാഗത്ത് നിന്നും ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു ഗൂഡ്‌സ് ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. ഈ റോഡില്‍ മഞ്ചക്കല്‍ പെട്രോള്‍ പമ്പിന് മുന്നിലും കൊച്ചിന്‍ ഓഡിറ്റോറിയത്തിന് മുന്നിലും റോഡ് തകര്‍ന്ന് നിരവധി കുഴികളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. റോഡിന്റെ തകര്‍ച്ച കാരണം ഇതിന് മുമ്പും ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനമുള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡ് പാടെ തകര്‍ന്ന് കുഴികളില്‍പെട്ട് അപകടങ്ങള്‍ ഏറെ നടന്നിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ യാത്രക്കാരിലും നാട്ടുകാരിലും പ്രതിഷേധം ഉയരുകയാണ്.
Next Story

RELATED STORIES

Share it