malappuram local

റോഡു വികസനത്തിനു തടസ്സമായ കെട്ടിടങ്ങള്‍ പൊളിക്കണം: ജനകീയ ആക്ഷന്‍ കമ്മിറ്റി

വണ്ടൂര്‍: റോഡ് നവീകരണത്തിനു തടസ്സമായി നില്‍ക്കുന്ന പഞ്ചായത്ത് ഉടമസ്ഥതതയിലുള്ള കെട്ടിടവും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കെട്ടിടവും പൊളിച്ചുനീക്കണമെന്നാവശ്യപെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോടതി ഉത്തരവ് ലംഘിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറിയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചതെന്നും റോഡ് വികസനത്തിനു തടസ്സമാവുന്ന ഈ കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.
അപകടങ്ങള്‍ പതിവായ ജങ്ഷനിലെ റോഡു വികസനത്തിനു പഞ്ചായത്ത് തന്നെ എതിരു നില്‍ക്കുകയാണെന്നും ഇതിനെ നിയമപരമായും ജനകീയമായും നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച്ച ഇതിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ബിജെപി, എസ്ഡിപിഐ, എഎപി, എഎഡിഎംകെ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ സമദ് പുല്ലൂര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ എം രഘു, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബുമണി കരുവാരകുണ്ട്, എഐഡിഎംകെ ജില്ലാ സെക്രട്ടറി ബിനു വണ്ടൂര്‍, പി ടി ഹക്കീം, കെ പി നജീബ്, പി പി ഖാദര്‍, പാര്‍പ്പിടം വിനോദ്, പൂലാട് സലീം പങ്കെടുത്തു.
Next Story

RELATED STORIES

Share it