Flash News

റോഡുകള്‍ക്കും ഓടകള്‍ക്കും അരികില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ദൈവങ്ങളെ അപമാനിക്കാനെന്ന് കോടതി

റോഡുകള്‍ക്കും ഓടകള്‍ക്കും അരികില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ദൈവങ്ങളെ അപമാനിക്കാനെന്ന് കോടതി
X
supremecourt

ന്യൂഡല്‍ഹി: റോഡുകള്‍ക്കും ഓടകള്‍ക്കും അരികില്‍ നിയമവിരുദ്ധമായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് ദൈവങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി.
റോഡുകള്‍, നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിയമവിരുദ്ധമായി നിലനില്‍ക്കുന്ന ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളേയും കോടതി വിമര്‍ശിച്ചു.
പൊതുഇടങ്ങളിലെ ഇത്തരം നിയമവിരുദ്ധ കെട്ടിടങ്ങളും മറ്റും പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ പാലിക്കാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത്തരം മനോഭാവം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ആദ്യം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സമന്‍സ് അയക്കാന്‍ തുനിഞ്ഞു. എന്നാല്‍, വിവിധ സംസ്ഥാനങ്ങളുടെ അഭിഭാഷകരുടെ അഭ്യര്‍ഥന മാനിച്ച് പിന്നീട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം നല്‍കി. ജസ്റ്റിസുമാരായ വി ഗോപാല ഗൗഢ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മെയ് രണ്ടാം വാരത്തില്‍ കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
2006ല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷയെ തുടര്‍ന്ന് നേരത്തെ തന്നെ റോഡരികിലും മറ്റു പൊതു സ്ഥലങ്ങളിലും അനധികൃതമായി നിര്‍മിച്ച ആരാധനാലയങ്ങളടക്കമുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റാന്‍ കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന സമയത്തിനുള്ളില്‍ ഇതു സംബന്ധമായി കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ അതതു സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതിയില്‍ നേരിട്ടു ഹാജരാവേണ്ടി വരുമെന്ന് കോടതി പറഞ്ഞു. വിഷയം സംബന്ധമായി സുപ്രിംകോടതി വ്യത്യസ്ത സമയങ്ങളില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ എന്തുകൊണ്ടാണു പാലിക്കപ്പെടാതിരുന്നതെന്ന് ഇവര്‍ക്ക് വിശദീകരിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
വിഷയത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയലക്ഷ്യം നടത്തിയെന്ന ഒരു പരാതി കഴിഞ്ഞ മാസം കോടതി സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കോടതി ഛത്തിസ്ഗഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  [related]
Next Story

RELATED STORIES

Share it