malappuram local

റോഡിന് അനുവദിച്ച തുക റദ്ദ് ചെയ്തതായി വിവരാവകാശ രേഖ

നന്നമ്പ്ര: റോഡ് പ്രവൃത്തിക്ക് അനുവദിച്ച തുക എംഎല്‍എയുടെ ശുപാര്‍ശ പ്രകാരം കലക്ടര്‍ റദ്ദ് ചെയ്ത് മറ്റൊരു റോഡിന് അനുവദിച്ചതായി രേഖ. നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ 21ാം വാര്‍ഡ് കിളിയാംകണ്ടം പീലിയേടത്ത് റോഡ് പ്രവൃത്തിക്ക് എംഎല്‍എയുടെ 2013-14 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 4,50,000 രൂപയുടെ ഭരണാനുമതി ലഭിക്കുകയും എഗ്രിമെന്റ് വെക്കുകയും ചെയ്തിരുന്നു. കാരാംകുണ്ടില്‍ അഹമ്മദ്കുട്ടി ഹാജി ചെയര്‍മാനായും പാട്ടശ്ശേരി സൈതലവി കണ്‍വീനറായും പദ്ധതി പൂര്‍ത്തീകരണത്തിനായി കമ്മറ്റിയും രൂപീകരിച്ചു.എന്നാല്‍ 2015 ഡിസംബര്‍ 15ന് എംഎല്‍എ നല്‍കിയ കത്ത് പ്രകാരം ഈ പ്രവൃത്തി റദ്ദാക്കി പകരം നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ചോലക്കത്താഴം ചുള്ളിക്കുന്ന് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിക്ക് തുക അനുവദിച്ചതായി എംഎല്‍എ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.
വിവരാവകാശപ്രകാരം നന്നമ്പ്ര പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് അംഗം കെ പി ഹൈദ്രോസ് കോയ തങ്ങള്‍ നല്‍കിയ കത്തിന് തിരൂരങ്ങാടി ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസര്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നന്നമ്പ്രയില്‍ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മുസ്‌ലിംലീഗ് കോണ്‍ഗ്രസ് സംഖ്യമില്ലാതെ നടന്ന മത്സരത്തില്‍ ഇരുപത്തിയൊന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഹൈദ്രോസ് കോയ തങ്ങള്‍. തിരഞ്ഞടുപ്പിന് മുമ്പ് റോഡ് പ്രവര്‍ത്തിക്കായി അനുവദിച്ച തുക വാര്‍ഡിലെ തോല്‍വിയെ തുടര്‍ന്നാണ് പ്രവൃത്തി റദ്ദ് ചെയ്യാന്‍ എംഎല്‍എ ശുപാര്‍ശ നല്‍കിയെതെന്ന് പഞ്ചായത്തംഗം ആരോപിച്ചു.
Next Story

RELATED STORIES

Share it