Idukki local

റോഡിന്റെ ശോച്യാവസ്ഥ; നവമാധ്യമങ്ങളിലെ കാര്‍ട്ടൂണ്‍ വൈറലാവുന്നു

അടിമാലി: അടിമാലി വെള്ളത്തൂവല്‍ റോഡിന്റെ ശോച്യാവസ്ഥയുടെ നവമാധ്യമങ്ങളിലെ കാര്‍ട്ടൂണ്‍ വൈറലാവുന്നു. തകര്‍ന്ന് കിടക്കുന്ന അടിമാലി വെള്ളത്തൂവല്‍ റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കാര്‍ട്ടൂണ്‍ ഇറങ്ങിയത്. അടിമാലിമുതല്‍ വെള്ളത്തൂവല്‍ വരെ റോഡിന്റെ പലഭാഗങ്ങളും തകര്‍ന്ന് കുണ്ടുംകുഴിയൂം രൂപപ്പെട്ടു.
ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌ക്കരമായി തീര്‍ന്നിട്ട് നാളുകളേറേയായി.മൂന്ന് വര്‍ഷത്തിലേറേയായി റോഡ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.ടൗണില്‍ പഞ്ചായത്ത് ഓഫിസിന് മുന്‍ഭാഗം,ആയിരമേക്കര്‍ ,കത്തിപ്പാറ,കല്ലാകുട്ടി ,റേഷന്‍കട ജങ്ഷന്‍,മാങ്കടവ് കവല,തോട്ടാപ്പുര ,ശല്യാംപാറ ,കല്ല്‌റോഡ് എന്നീ ഭാഗങ്ങ ളിലാണ് റോഡ് ഏറെ തകര്‍ന്നിട്ടുള്ളത്.
കല്ലാകുട്ടി റേഷന്‍കട ഭാഗത്ത് നാട്ടുകാര്‍ പ്രതിക്ഷേധസൂചകമായി ഫൈബര്‍ ബോട്ട് ഇറക്കിയിരുന്നു .
എന്നാല്‍ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് യാതൊരുനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല .തുലാമഴയില്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടികിടക്കുന്നു.
ഇത് വന്‍ അപകങ്ങളാകും ക്ഷണിച്ചുവരുത്തുക.പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഇതിലൂടെ പുറത്ത് വരുന്നത്.
Next Story

RELATED STORIES

Share it