malappuram local

റോഡരികില്‍ ഉപേക്ഷിച്ച അസ്ഥികൂടത്തിന്റെ കാലപ്പഴക്ക റിപോര്‍ട്ട് തേടി പോലിസ്

കൊണ്ടോട്ടി: കിഴിശ്ശേരി പുല്ലഞ്ചേരി അമ്പല റോഡരികിലെ കാട്ടില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ കാലപ്പഴക്ക നിര്‍ണയ റിപോര്‍ട്ട് കാത്ത് പോലിസ്. ശനിയാഴ്ചയാണ് മനുഷ്യന്റെ തലയോട്ടി ഉള്‍പ്പടെയുള്ളവ നാല് ചാക്കുകളിലായി റോഡിന്റെ ഇരുഭാഗങ്ങളില്‍നിന്ന് കണ്ടെത്തിയത്. രണ്ടു അസ്ഥികൂടങ്ങള്‍ വിശദ പരിശോധനയ്ക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു.
കാലപ്പഴക്കത്തിന്റെ പരിശോധന ഫലം കിട്ടിയാല്‍ മാത്രമെ തുടരന്വേഷണം നടത്താനാവുകയുള്ളുവെന്ന് പോലിസ് പറഞ്ഞു. സമീപത്ത് മണ്ണെടുത്ത കേന്ദ്രങ്ങള്‍ പോലിസ് നിരീക്ഷിച്ചു വരികയാണ്.
അസ്ഥികളോടൊപ്പം ചാക്കില്‍ മണ്ണും, സംസ്‌കരിച്ച സമയത്തെ തുണിയും കണ്ടെത്തിയതിനാല്‍ ദുരൂഹതയില്ലെന്ന നിഗമത്തിലായിരുന്നു പോലിസ്. എന്നാല്‍, വഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി സംഭവത്തിന്റെ നിജസ്ഥിതി അറിയാനുള്ള അന്വേഷണത്തിലാണ് പോലിസ്.
കൊണ്ടോട്ടി സിഐ പി കെ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it