thrissur local

റേഷന്‍ കട അടച്ചു പൂട്ടി;  കാര്‍ഡുടമകള്‍ ദുരിതത്തില്‍

മാള: കൊച്ചുകടവിലെ 411 ാം നമ്പര്‍ റേഷന്‍കട അടച്ചുപൂട്ടിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. 358 റേഷന്‍ കാര്‍ഡുകളുള്ള റേഷന്‍ കടയാണ് അത്രയും തന്നെ കുടുംബങ്ങളെ അതീവ ദുരിതത്തിലാക്കി അടച്ചുപൂട്ടിയത്.
ഏതാനും പേരില്‍ നിന്നുമുണ്ടായ പരാതികളെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് കുഴൂര്‍ സ്വദേശിയായ ലൈസന്‍സി റേഷന്‍കട അടച്ചുപൂട്ടിയത്. എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും ന്യായമായും ലഭ്യമാവേണ്ടതായ തോതിലുള്ള റേഷന്‍ വിഹിതങ്ങള്‍ അതാത് അളവില്‍ മറ്റു റേഷന്‍ കടകളെപോലെ ഇവിടെ കൊടുക്കുമായിരുന്നില്ല. അളവിലും കുറവുണ്ട്. എങ്കിലും മൊത്തം റേഷന്‍കടക്കാരുടെ പരിവേദനങ്ങളുടെ അടിസ്ഥാനത്തി ല്‍ അധികമാരും തന്നെ കാര്യമായെടുത്തിരുന്നില്ല. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 35 കിലോഗ്രാം അരി കൊടുക്കണമെങ്കിലും ശരാശരി 30 കിലോഗ്രാം മാത്രമാണ് നല്‍കിയിരുന്നത്. പഞ്ചസാരയും മണ്ണെണ്ണയും ഗോതമ്പും ആട്ടയും കൃത്യമായ തോതില്‍ നല്‍കിയിരുന്നില്ല. പരമാവധി ഇവയെല്ലാം കുറച്ചുപേര്‍ക്കെങ്കിലും നല്‍കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. ചിലര്‍ തര്‍ക്കിച്ച് പോകുന്നതല്ലാതെ പരാതി കൊടുക്കാനൊന്നും തയ്യാറായിരുന്നില്ല. എന്നാല്‍ അടുത്തിടെ ചിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
തനിക്ക് അര്‍ഹതയില്ലാത്ത പച്ചരിക്കായി തര്‍ക്കിച്ചയാളും കൂട്ടത്തിലുണ്ട്. എന്തായാലും 358 റേഷന്‍ കാര്‍ഡുകാരെയെല്ലാം വളരെയേറെ ദുരിതത്തിലാക്കിയാണ് റേഷന്‍കട അടച്ചുപൂട്ടിയത്. അടച്ചുപൂട്ടലിന്റെ ഭാഗമായി 358 റേഷന്‍ കാര്‍ഡുകളും ഭാഗങ്ങളായി വീതിച്ച് നാല് റേഷന്‍ കടകള്‍ക്ക് കീഴിലാക്കിയിരിക്കയാണ്. രണ്ട് വിഭാഗം എരവത്തൂരിലെ രണ്ട് റേഷന്‍കടകളിലേക്കും രണ്ട് വിഭാഗങ്ങളെ കുണ്ടൂരിലെ രണ്ട് റേഷന്‍കടകളിലേക്കുമായാണ് മാറ്റിയത്. ഇതോടെ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി നാലും അഞ്ചും കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ബി പി എല്ലുകാര്‍ക്ക് മുന്‍ഗണനയനുസരിച്ചു അന്ത്യോദയ അന്നയോജനക്കാര്‍ക്കും ഒരു രൂപക്ക് നല്‍കേണ്ടതായ അരിയിപ്പോള്‍ ലഭ്യമാവാത്ത അവസ്ഥയാണ്. ഒരു വിഭാഗത്തിന് 35 കിലോഗ്രാം അരി സൗജന്യമായി ലഭ്യമാകേണ്ടതും ലഭിക്കുന്നില്ല.
ഇക്കൂട്ടരെല്ലാം കൂടിയ വിലക്ക് അരിയും മറ്റും റേഷന്‍ കാര്‍ഡ് മാറ്റപ്പെട്ട കടയില്‍ നിന്നും വാങ്ങേണ്ടതായ അവസ്ഥയാണ്. കിലോഗ്രാമിന് ഒരു രൂപക്ക് ലഭ്യമാകേണ്ടതായ അരി 20 രൂപക്ക് വാങ്ങേണ്ടതായ അവസ്ഥ. മറ്റു സാധനങ്ങള്‍ക്കും സമാനാവസ്ഥയാണ്.
Next Story

RELATED STORIES

Share it