kozhikode local

റേഷന്‍ കടയില്‍നിന്ന് വാങ്ങിയ ആട്ടയില്‍ ചത്ത അരണ

താമരശ്ശേരി: റേഷന്‍ കടയില്‍നിന്നും വാങ്ങിയ ആട്ടയില്‍ ചത്ത അരണ. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ റേഷന്‍ കടയില്‍നിന്നും വാങ്ങിയ സപ്ലൈകോയുടെ ആട്ടയിലാണ് ചത്ത അരണ കുഞ്ഞിനെ കണ്ടെത്തിയത്. പുതുപ്പാടി ചെമ്മരംപറ്റ പുല്ലോറചാലില്‍ മുഹമ്മദ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വാങ്ങിയ ആട്ടയുടെ പാക്കറ്റ് കഴിഞ്ഞ ദിവസം രാത്രി പൊട്ടിച്ചപ്പോഴാണ് അരണ കുഞ്ഞ് ശ്രദ്ധയില്‍പെട്ടത്. മുഹമ്മദിന്റെ ഭാര്യ ചപ്പാത്തിയുണ്ടാക്കാനായി ആട്ടപ്പൊടി ചെമ്പിലേക്കിട്ടപ്പോള്‍ കറുത്ത വസ്തു കണ്ട് പരിശോധിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വികുപ്പിനും പരാതി നല്‍കി.
Next Story

RELATED STORIES

Share it