Readers edit

റേഷന്‍കാര്‍ഡ് തിരുത്തുന്നതിന്റെ പ്രയാസം

വീട്ടുടമയ്ക്ക് ഒരു റേഷന്‍കാര്‍ഡ് ലഭിക്കാന്‍ മുമ്പ് ഒരു പ്രയാസവും ഇല്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ മാസങ്ങളോളം കഷ്ടപ്പെടണം. നൂറുകൂട്ടം കാര്യങ്ങള്‍ ചോദിക്കുന്ന ഫോറം പൂരിപ്പിക്കണം. അത് കംപ്യൂട്ടറിലാക്കണം. പല വിവരങ്ങളും തെറ്റായിട്ടാണ് കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയത്. പിന്നീടു വന്ന അറിയിപ്പ്, തെറ്റുണ്ടെങ്കില്‍ നെറ്റില്‍ക്കൂടിയും അല്ലെങ്കില്‍ അക്ഷയ വഴിയും തെറ്റുതിരുത്തിയാല്‍ മതി എന്നായിരുന്നു. ജനങ്ങള്‍ രണ്ടും മൂന്നും ദിവസം ജോലി നഷ്ടപ്പെടുത്തി പണം ചെലവഴിച്ച് അക്ഷയ മുഖേന തിരുത്തി. ഇപ്പോള്‍ ഫോറം വാങ്ങി തെറ്റുതിരുത്തി റേഷന്‍ഷോപ്പില്‍ കൊടുക്കണം. ഇത്രയും വലിയ കഷ്ടപ്പാടുകള്‍ സഹിച്ചിട്ട് തന്നെ എന്തു കാര്യം. എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്‌സിഡി ലഭിക്കുകയില്ല എന്നു പറയുകയായിരുന്നു ഇതിലും ഭേദം.

സി പി അബൂബക്കര്‍
കോഴിക്കോട്
Next Story

RELATED STORIES

Share it