kozhikode local

റെയില്‍വേ സ്‌റ്റേഷനില്‍ മോഷണം; രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകള്‍ പിടിയില്‍

കോഴിക്കോട്: മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ റെയില്‍വേ സ്റ്റേഷനില്‍ പാദസരം മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍. തമിഴ്‌നാട് താമ്പരം സ്വദേശി പരമേശ്വരി(22), വാടിപ്പട്ടി സ്വദേശി രാജേശ്വരി (22) എന്നിവരാണ് തിരക്കിനിടയില്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വടകരയ്ക്ക് പോകാന്‍ എത്തിയ ചെറുവണ്ണൂര്‍ സ്വദേശിനിയുടെ ഒക്കത്തുണ്ടായിരുന്ന രണ്ട് വയസ്സുള്ള മകളുടെ പാദസരം പൊട്ടിച്ച് ഇവര്‍ ഓടുകയായിരുന്നു.
ഒന്നാം പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററില്‍ കയറുന്ന സമയം പാദസരം പൊട്ടിച്ച് കൂടെയുള്ള സ്ത്രീക്ക് കൈമാറി ഓടിപ്പോയ ഇവരെ പോലിസ് സിസിടിവി കാമറ പരിശോധിച്ചാണ് പിടികൂടിയത്.
പ്ലാറ്റ്‌ഫോമിലെ വിശ്രമകേന്ദ്രത്തില്‍ നിന്നും ഡ്രസ്സ് മാറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐ രാജ്‌ഗോപാലിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുരേഷ് ബാബു, വനിതാ പോലിസൂകാരായ ദീപ, സിന്ധു എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷണം നടത്തി വസ്ത്രം മാറി രക്ഷപ്പെടുന്ന രീതി പതിവാക്കിയ ഇവരില്‍ നിന്നും വിവിധ വസ്ത്രങ്ങളും കണ്ടെടുത്തു. സമാനരീതിയില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനിയെ ഒരു മാസം മുമ്പ് റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it