റെയില്‍വേ വികസനം: സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്പനി രൂപീകരിക്കുന്നു

ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് സംയുക്ത ഉദ്യമ കമ്പനികള്‍ രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. കമ്പനിയില്‍ റെയില്‍വേ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും തുല്യ പ്രാതിനിധ്യം ഉണ്ടാവും.

100 കോടിയായിരിക്കും കമ്പനികളുടെ പ്രാഥമിക മൂലധനം. ഇതിന്റെ ആദ്യഗഡുവായി 50 കോടി സംസ്ഥാനങ്ങള്‍ക്ക് റയില്‍വേ മന്ത്രാലയം നല്‍കും. തുടര്‍ന്നുള്ള തുക പദ്ധതി നടത്തിപ്പിന് അനുസൃതമായി അനുവദിക്കും.
ബാങ്കുകള്‍, തുറമുഖങ്ങള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെയും കമ്പനിയില്‍ ഓഹരിയുടമകളാക്കാം. റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് മികച്ച പങ്കാളിത്തം വഹിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. തീരുമാനങ്ങള്‍ എടുക്കുന്നതിലും പങ്കാളിത്തം വഹിക്കാന്‍ ഇതിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയും. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it