റെയില്‍വേ ലാതൂരിന് നല്‍കിയത് 6 കോടി ലിറ്റര്‍ വെള്ളം; ബില്ല് നാലുകോടി

മുംബൈ: വരള്‍ച്ചബാധിതമായ മഹാരാഷ്ട്രയിലെ ലാതൂരിലേക്കു വെള്ളമയച്ചതിന് റെയില്‍വേ ജില്ലാകലക്ടര്‍ക്കു നാലുകോടിയുടെ ബില്ലയച്ചു. ജലവണ്ടിവഴി 620 കോടി ലിറ്റര്‍ വെള്ളമാണ് റെയില്‍വേ ലാതൂരിലേക്കയച്ചത്. വണ്ടിക്കൂലി ഇനത്തിലാണ് റെയില്‍വേ നാലുകോടി രൂപയുടെ ബില്ലടച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് ബില്ലയച്ചതെന്ന് മധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ എസ് കെ സുദ് അറിയിച്ചു. തുക അടയ്ക്കണമോ അതോ എഴുതിത്തള്ളണമോ എന്നു ജില്ലാ ഭരണകൂടമാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജല്‍ദൂത് എന്ന് പേരിട്ട ആദ്യത്തെ ജലവണ്ടി ലാതൂരിലെത്തിയത് ഏപ്രില്‍ 12നായിരുന്നു. ഏപ്രില്‍ 11ന് പശ്ചിമ മഹാരാഷ്ട്രയിലെ മിറാജില്‍ നിന്നു പുറപ്പെട്ട് 42 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ജലവണ്ടി ലാതൂരിലെത്തിയത്.
Next Story

RELATED STORIES

Share it