kannur local

റെയില്‍വേ മേല്‍പ്പാലം സബ് വേ നിര്‍മാണം: കലക്ടര്‍ 9നു സ്ഥലം സന്ദര്‍ശിക്കും

പാപ്പിനിശ്ശേരി: റെയില്‍വേ മേ ല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി യാത്രാ ദുരിതം അനുഭവിക്കുന്ന തദ്ദേശവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ 9നു സ്ഥലം സന്ദര്‍ശിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണനും സംഘവം നിവേദനം നല്‍കിയപ്പോഴാണ് കലക്ടര്‍ ഉറപ്പുനല്‍കിയത്.
മഴക്കാലത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സബ്‌വേയുടെ കേഡര്‍ ഫിറ്റിങ് ഉടന്‍ പൂര്‍ത്തിയാക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി ബാലകിരര്‍, പി കെ ശ്രീമതി എം പി എന്നിവര്‍ക്ക് നിവേദനം നല്‍കി. നിലവില്‍ സബ്‌വേയുടെ കേഡറിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ച് ബോക്‌സ് ഫിറ്റിങ് ചെയ്യുന്നതു നീണ്ടുപോവുകയാണ്. റെയില്‍വേയുടെ അനുമതി കിട്ടിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്.
സബ്‌വേയ്ക്കുവേണ്ടി എടുത്ത ഭീമന്‍ കുഴിയിലേക്കു മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുകയും അത് മണ്ണിടിച്ചിലിനു കാരണമാവുകയും ചെയ്യും. പ്രദേശത്തെ സ്‌കൂളുകളിലേക്കു പോവുന്ന വിദ്യാര്‍ഥികള്‍, ആശുപത്രി, വ്യവസായ-വാണിജ്യ സ്ഥാ പനങ്ങള്‍, മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ എന്നിവടങ്ങളിലേക്ക് പോവുന്നവര്‍ക്കെല്ലാം ഇത് കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. അപകടം ഒഴിവാക്കാന്‍ ബോക്‌സ് ഫിറ്റിങ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താമെന്നും നിവേദക സംഘത്തിന് കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രസിഡന്റിനോടൊപ്പം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി രാജന്‍, മുകേഷ് കല്ലേന്‍, പ്രദേശവാസി സുനില്‍ പുത്തലത്ത് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it