Flash News

റെയില്‍വേ ബജറ്റ് 25ന്, കേന്ദ്രബജറ്റ് 29ന്

റെയില്‍വേ ബജറ്റ് 25ന്, കേന്ദ്രബജറ്റ് 29ന്
X
indian-parliment

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 16 വരെയും രണ്ടാം ഭാഗം ഏപ്രില്‍ 25 മുതല്‍ മെയ് 13 വരെയും നടക്കും. ബജറ്റിന് മുന്നോടിയായുള്ള പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം 23ന് രാഷ്ട്രപതി അഭിസംബോധന ചെയ്യും. റെയില്‍വേ ബജറ്റ് ഈ മാസം 25നും കേന്ദ്രബജറ്റ് 29നും അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് സമിതിയാണ് ബജറ്റ് സമ്മേളനം സംബന്ധിച്ച തീയതിക്രമത്തിന് അന്തിമ രൂപം നല്‍കിയത്. പാര്‍ലമെന്റിന്റെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ പാസാക്കാന്‍ കഴിയാതെപോയ ജിഎസ്ടി ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കുവാനും സര്‍ക്കാര്‍ ശ്രമിക്കും. അതേസമയം രോഹിത് വെമ്യുലയുടെ ആത്മഹത്യയും മറ്റു പ്രശ്‌നങ്ങളും ഉന്നയിച്ച് സഭയെ പ്രക്ഷുബ്ദമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
Next Story

RELATED STORIES

Share it