palakkad local

റെയില്‍വേ ബജറ്റ് : നിരാശയോടെ പാലക്കാട്

കൊല്ലങ്കോട്: കേന്ദ്ര സര്‍ക്കാറിന്റെ റെയില്‍വേ ബജറ്റ് പാലക്കാട് ജില്ലക്ക് വീണ്ടും നിരാശജനകം. ഏഴു വര്‍ഷ കാലത്തിനു ശേഷം കോടികള്‍ വിലവഴിച്ച് പണികള്‍ പൂര്‍ത്തിയായി റെയില്‍ ഗതാഗതം പുനസ്ഥാപിച്ച പാലക്കാട്-പൊള്ളാച്ചി ലൈനില്‍ കൂടുതല്‍ ട്രെയിനുകള്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളെങ്കിലും ഒന്നുമുണ്ടായില്ല.
പാസഞ്ചര്‍ ട്രെയിനുകളും ദീര്‍ഘദൂര സര്‍വീസ് ട്രെയിനുകളും ബജറ്റ് പ്രഖ്യാപനത്തിലൂടെ നടപ്പിലായാല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതോടെ റെയില്‍വേക്ക് ഏറെ വരുമാന മാര്‍ഗ്ഗം ലഭ്യമാകുന്ന പാതയായി പാലക്കാട്-പൊള്ളാച്ചി ലൈന്‍ മാറ്റുമെന്നിരിക്കെ ബജറ്റില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കാത്തതിനാലും ട്രെയിനുകളുടെ സമയക്രമം ക്രമീകരിക്കാത്തതും മൂലം ജനോപകാരപ്രദമല്ലാത്ത രീതിയിലാണ് ട്രെയിനുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പൊള്ളാച്ചി വരെ സര്‍വീസ് നടത്തുന്നത് മധുര വരെ നീട്ടണമെന്ന ആവശ്യവും രാമേശ്വരം മുതല്‍ മഡ്‌ഗോവ വരെയുളള ട്രെയിന്‍ ആവശ്യവും റെയില്‍വേ പരിഗണിച്ചില്ല. തീര്‍ത്ഥകേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ബന്ധപ്പെടുത്തിയാണ് ഈ രണ്ടു ട്രെയിനുകളുടെ ആവശ്യകതയില്‍ ഊന്നിനില്‍ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം മുതലുളള തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് പഴനി, മധുര, രാമേശ്വരം, ഏര്‍വാടി എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശക്കാനും അമൃത എക്‌സ്പ്രസ് ഉപകരിക്കും.
വടക്കന്‍ കേരളത്തിലുള്ളവര്‍ക്കും ഏറെ ആശ്വാസകരമായിരിക്കും. രാമേശ്വരം മഡ്‌ഗോവ ട്രെയിന്‍ നടപ്പില്‍ വന്നാല്‍ ഇവിടെ നിന്ന് മൂകാംബിക ക്ഷേത്രത്തിയേക്കും ഗോവയ്ക്കു പോകാന്‍ കൊങ്കണ്‍ വഴി എളുപ്പമാര്‍ഗമാണ്. ഏറെ പ്രതീക്ഷിച്ചിരുന്ന രണ്ടു ട്രെയിനുകള്‍ നടപ്പിലാക്കാത്തതിനാല്‍ ഏറെ നിരാശയിലാണ് യാത്രക്കാര്‍. വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കും ജോലിക്കുമായി തമിഴ്‌നാട്ടിലേക്കു തിരിച്ച് കേരളത്തിലേക്കും മീറ്റര്‍ ഗേ ജിലൂടെ ഓടുന്ന സമയത്തുള്ള ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പൊളളാഞ്ചി-പാലക്കാട് സര്‍വീസ് നടത്തുന്ന െ്രെടയിനുകള്‍ ജംഗഷനില്‍ എത്താത്തതിനാല്‍ മറ്റു കേന്ദ്രങ്ങളിലേക്ക് പോകുവാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. കൊല്ലങ്കോട്, മുതലമട സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ സൗകര്യം നടപ്പില്‍ വരുത്തുന്നും ബുക്കിംഗ് സൗകര്യങ്ങള്‍ പ്രഖ്യാപനത്തില്‍ ഇല്ലാത്തതും മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ കയറ്റുമതി മുതല്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് മാങ്ങ കയറ്റി ചരക്കുഗതാഗതം ലാഭമാക്കുന്നതും ഇല്ലാതായി.
കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുളള റെയില്‍വേ ക്രോസ്സ് മേല്‍പ്പാലം ഇല്ലാത്തതിനാല്‍ ഗെയ്റ്റടയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത പ്രശനം പരിഹരിക്കാന്‍ ബഡ്ജറ്റില്‍ ഒന്നും വകയിരുത്തിയിട്ടില്ല. പൊള്ളാച്ചി-പാലക്കാട് പാതയിലൂടെ വിവിധ കേന്ദ്രങ്ങളിലെക്ക് പുതിയ ട്രെയിനുകള്‍ ബഡ്ജില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഏഴു വര്‍ഷത്ത് കാത്തിരിപ്പിനൊടുവില്‍ ചൂളം പാളിയോട് കൂകി പായുന്ന ട്രെയിനുകള്‍ എണ്ണവും ബഡ്ജറ്റില്‍ ഇല്ലാതായതോടെ തികച്ചും നിരാശജനകമാണ് റെയില്‍വേ ബഡ്ജറ്റന്ന് കൊല്ലക്കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും നാട്ടുകാരും പറഞ്ഞു ജെസി എം ജോയ്
മദ്യത്തിനെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന
രാപ്പകല്‍ സമരം പത്താം ദിവസത്തിലേക്ക്
മണ്ണാര്‍ക്കാട്: മദ്യത്തിനെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന രാപ്പകല്‍ സമരം പത്താം ദിവസത്തിലേക്ക് കടന്നു. മദ്യ വിപത്തിന്റെ പടുകുഴിയില്‍ നിന്നും മക്കളെയും ഭത്താക്കന്മരെയും കൈപിടിച്ച് ഉയര്‍ത്തുന്നതിന് വേണ്ടി പത്ത് ദിനരാത്രങ്ങളായി അമ്മമാര്‍ ഈ പോരാട്ടം തുടങ്ങിയിട്ട്.
അട്ടപ്പാടിയിലെ നട്ടക്കല്ലില്‍ മദ്യ വിപത്തിനെതിരെ രൂപം കൊണ്ട തായ്ക്കുലസംഘമാണ് സമരത്തിന്റെ മുന്‍ നിരയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അട്ടപ്പാടിയില്‍ നിന്ന് മദ്യശാലകള്‍ ഒഴിവാക്കിയെങ്കിലും മദ്യ വിപത്തുകള്‍ ആദിവാസികളെ നിഴല്‍ പോലെ പിന്തുടരുന്ന സാഹചര്യത്തിലാണ് അമ്മമാരുടെ ഈ പോരാട്ടം. മദ്യം ഊരുകളില്‍ ഉണ്ടാക്കുന്ന കണ്ണ് നീരില്‍ നിന്ന് നാമ്പെടുത്ത സമരവീര്യം വിജയത്തിലെത്തിക്കാനുള്ള ദൃഢ പ്രതിജ്ഞയിലാണ് ഈ അമ്മമാര്‍. അട്ടപ്പാടിയില്‍ മദ്യം നിരോധിച്ചു എങ്കിലും തമിഴ്‌നാട് അതിര്‍ത്തിയായ അട്ടപ്പാടിയിലേക്ക് മദ്യം പല വഴി ഒഴുകി എത്തും. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 12 ആദിവാസികളാണ് മദ്യ ദുരന്തത്തില്‍ മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് പ്രകാരം 116 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുളളത്. സമരം തുടങ്ങിയതിന് ശേഷം നാലു പേര്‍ മരിച്ചു.
ആനക്കട്ടി അതിര്‍ത്തിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യശാലയിലെ നിലവാരമില്ലാത്ത മദ്യം കഴിച്ചവരാണ് ഇവരെല്ലാം. അട്ടപ്പാടിയിലെ ആദിവാസികളെ മാത്രം ലക്ഷ്യമാക്കി അതിര്‍ത്തിയിലെ തമിഴ്‌നാട് മദ്യശാല അടച്ചുപൂട്ടണമെന്നാണ് ലക്ഷ്യമെന്ന് തായ്ക്കുലസംഘത്തിന്റെ ലക്ഷ്യമെന്ന് തായ്ക്കുലസംഘം പ്രസിഡണ്ട് ഭഗവതി സെക്രട്ടറി മരുതി എന്നിവര്‍ തേജസിനോട് പറഞ്ഞു. അട്ടപ്പാടിയിലെ പോലെ തന്നെ തമിഴ് നാട് അതിര്‍ത്തിയുടെ പ്രാന്തപ്രദേശങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യം. കൈക്കുഞ്ഞുങ്ങളുമായാണ് ആദിവാസി അമ്മമാര്‍ സമരപ്പന്തലിലേക്കെത്തുന്നത്. ഇപ്പോള്‍ നടക്കുന്നത് സൂചനാ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. 29 മുതല്‍ നിരാഹാര സമരം ആരംഭിക്കും.ലക്ഷ്യം കാണാതെ പിന്‍തിരിയില്ല.
മക്കളെയും ഭര്‍ത്താക്കന്മാരെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ സമുഹത്തോടുള്ള യാചനയാണ് തായ്ക്കുലസംഘത്തിന്റെ സമരം. തുടിയലൂര്‍ പോലിസ് നല്‍കിയ റിപ്പോര്‍ട്ടിന് മേല്‍ കോയമ്പത്തൂര്‍ ഡിഎഫ്ഒ സമരപ്പന്തലില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. കൊഴിഞ്ഞാമ്പാറ ഭാരത് മാത കോളേജ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സമരപ്പന്തലില്‍ തെരുവ് നാടകം അവതരിപ്പിച്ചു.
അഗളി, പുത്തൂര്‍ ഷോളയൂര്‍ പഞ്ചായത്തുകളിലെ എസ്ടി പ്രമോട്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദിവാസി സ്‌പെഷ്യല്‍ കുടുംബശ്രീയിലെ ഊര് സമിതി എഡിഎസും പഞ്ചായത്ത് സിഡിഎസും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it