Flash News

റെയില്‍വേ ബജറ്റ് ഇന്ന്; യാത്രാനിരക്ക് കൂട്ടിയേക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത് റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു ഇന്ന് അവതരിപ്പിക്കും. കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു പകരം റെയില്‍വേയെ ശക്തിപ്പെടുത്തുന്ന നടപടികളാവും പ്രധാനമായും ബജറ്റില്‍ ഉണ്ടാവുക. യാത്രാനിരക്ക് 5 മുതല്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണു സൂചന. നിരക്ക് കൂട്ടുന്നില്ലെങ്കില്‍ നിലവിലെ ഇളവുകളില്‍ മാറ്റംവരുത്തിയേക്കും.
കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്. പദ്ധതികള്‍ക്കാവശ്യമായ സാമ്പത്തികസഹായം നല്‍കാനും ഭൂമി ഏറ്റെടുക്കാനും ഇതുവഴി കഴിയും.
ഈ മേഖലയില്‍ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ റെയില്‍വേ മന്ത്രി നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനവും ഉണ്ടാവും. പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെങ്കിലും പാത ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം, വൈദ്യുതീകരണം എന്നീ മേഖലകളില്‍ സഹായമുണ്ടാവും.
Next Story

RELATED STORIES

Share it