malappuram local

റെയില്‍വേ ഗേറ്റ് അടച്ച് അറ്റകുറ്റപ്പണി; വട്ടംകറങ്ങി യാത്രക്കാര്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് റെയില്‍വേ ഗേറ്റ് അടച്ച് നടന്ന അറ്റകുറ്റപണി യാത്രക്കാരെ വട്ടംകറങ്ങി. വാര്‍ഷിക അറ്റകുറ്റപണിയുടെ ഭാഗമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാതയില്‍ പട്ടിക്കാട് ലെവല്‍ ക്രോസ് അടച്ചിട്ടതോടെ മുന്നറിയിപ്പ് ലഭിക്കാത്ത ദീര്‍ഘദൂര യാത്രാ വാഹനങ്ങള്‍ വട്ടംകറങ്ങി. ലെവല്‍ ക്രോസ് അടച്ചിട്ടത് അറിയാതെ എത്തിയ നിലമ്പൂര്‍-ഊട്ടി-ഗൂഢല്ലൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരാണ് തുടര്‍യാത്രക്ക് കരുവംപാറ, വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി എന്നിവിടങ്ങളിലൂടെയും തിരൂര്‍ക്കാട്, അങ്ങാടിപ്പുറം, ഓരാടംപാലം എന്നിവിടങ്ങളിലൂടെയും കിലോമീറ്ററുകള്‍ ചുറ്റിത്തിരിഞ്ഞത്. ഇവിടങ്ങളില്‍ കൃത്യമായ ദിശാസൂചികകള്‍ ഇല്ലാത്തത് യാത്രക്കാരെ ഏറെ പ്രയാസപ്പെടുത്തി.
ഇതിനിടെ കരുവംപാറയില്‍ മുള്ള്യാകുര്‍ശ്ശി വഴിയുള്ള യാത്രാ സൗകര്യം ഉറപ്പാക്കാനും ചെറു റോഡുകള്‍ ഗതാഗത സ്തംഭനം ഒഴിവാക്കാനും യുവാക്കള്‍ രംഗത്തിറങ്ങിയത് തെല്ല് ആശ്വാസമായിരുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു അറ്റകുറ്റപണി.
Next Story

RELATED STORIES

Share it