റെയില്‍പാത വികസനത്തിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: 10,700 കോടി രൂപ വിനിയോഗിച്ച് 908 കിലോമീറ്റര്‍ നീളത്തില്‍ ആറ് റെയില്‍പാതകള്‍ വികസിപ്പിക്കാനും ഒരു റെയില്‍പാലം നിര്‍മിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വര്‍ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്കുകടത്തിന്റെയും ആവശ്യകത പരിഗണിച്ചാണിത്. ഇതിനുള്ള പണം ബജറ്റിനു പുറത്തുള്ള സ്രോതസ്സില്‍നിന്ന് കണ്ടെത്തും. ഹുബ്ലി-ചിക്കാജൂര്‍ പാത ഇരട്ടിപ്പിക്കല്‍, വാര്‍ധ-ബല്ലാര്‍ഷ മൂന്നാം പാത, രാംന-സിങ്‌ഗ്രോലി പാത ഇരട്ടിപ്പിക്കല്‍, അനുപ്പുരിനും കാത്‌നിക്കും ഇടയിലെ മൂന്നാംപാത, കാത്‌നി-സിങ്‌ഗ്രോലി പാത ഇരട്ടിപ്പിക്കല്‍, രാംപൂര്‍ ദ്ദംറ-ദാല്‍-രാജേന്ദ്രപുല്‍ പാത ഇരട്ടിപ്പിക്കല്‍ എന്നിവയാണു പദ്ധതിയിലുള്ളത്.
Next Story

RELATED STORIES

Share it