റെഡ്ഡി സഹോദരന്മാര് ടിഡിപിയില്‍
BY Sumeera SMR3 Dec 2015 3:06 AM GMT
Sumeera SMR3 Dec 2015 3:06 AM GMT
വിജയവാഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ ആനം രാമനാരായണ റെഡ്ഡിയും സഹോദരനും മുന്‍ എംഎല്‍എയുമായ ആനം വിവേകാനന്ദ റെഡ്ഡിയും തെലുഗുദേശം പാര്‍ട്ടി(ടിഡിപി)യില്‍ ചേര്‍ന്നു.ആന്ധ്രപ്രദേശില്‍ 2004-2014 കാലയളവില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മുതിര്‍ന്ന മന്ത്രിയായിരുന്നു ആനം രാമനാരായണ റെഡ്ഡി. ആന്ധ്ര നിയമസഭയില്‍ ഒരംഗം പോലുമില്ലാത്ത കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയാണ് റെഡ്ഡി സഹോദരന്മാരുടെ കൂറുമാറ്റം.
കഴിഞ്ഞ പതിനഞ്ചു മാസത്തോളം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇരുവരും. ആന്ധ്രപ്രദേശ് വിഭജനത്തിനെതിരേ മന്ത്രി എന്ന നിലയില്‍ തങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിരുന്നതായും അവര്‍ അത് ചെവിക്കൊണ്ടില്ല എന്നും രാമനാരായണ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന താല്പര്യം മുന്‍ നിര്‍ത്തിയാണ് ടിഡിപിയിലേക്ക് പോവുന്നതെന്ന് വിവേകാനന്ദ റെഡ്ഡി പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT