റെക്കോഡുകള്‍ വഴിമാറ്റി ട്രിപ്പിള്‍ ജിസ്‌ന

കോഴിക്കോട്: ജിസ്‌ന മാത്യു കടന്ന് വരുമ്പോള്‍ റെക്കോഡുകള്‍ വഴിമാറും. മരിച്ച ഇനങ്ങളിലെല്ലാം സ്വര്‍ണ്ണം വാരിയാണ് ജിസ്‌ന മേളയുടെ താരമയത്. 100,200,400 മീറ്റര്‍ ഓട്ടങ്ങളില്‍ ദേശീയ റെക്കോഡിന് മറികടന്ന പ്രകടനവുമായി ട്രിപ്പിള്‍ സ്വര്‍ണ്ണനേടി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടവും ജിസ്‌ന സ്വന്തമാക്കി..4ഃ400 മീറ്റര്‍ റിലേയില്‍ കോഴിക്കോടിനു വേണ്ടി ടീമിനത്തിലും ജിസ്‌ന ഉള്‍പെട്ട സംഘത്തിനാണ് സ്വര്‍ണ്ണം. പൂവമ്പായില്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജിസ്‌ന ഉഷ സ്‌കൂള്‍ ഓഫ്അത്‌ലറ്റിക്‌സിലാണ് പരിശീല നം. ടിന്റു ലൂക്കക്ക് ശേഷം പിടി ഉഷയുടെ മറ്റൊരു കണ്ടെത്തലാണ് ജിസ്‌ന. 2015 ല്‍ സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെളളി മെഡല്‍ നേടിയിട്ടുണ്ട്. ബീജിംഗില്‍ നടന്ന ഐഎഎഎഫ് ലോക ചാമ്പ്യന്‍ ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ചൈനയില്‍ വൂഹാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ ഷി്പ്പിലും 400 മീറ്ററില്‍ വെളളി മെഡലുകള്‍ നേടിയിട്ടുണ്ട്. റാഞ്ചിയി ല്‍ നടന്ന നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 200,400 മീറ്ററുകളിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്നു. ദേശീയ , ഇന്റര്‍‌സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിമെഡലും നേടിയിരുന്നു. ചെന്നൈയില്‍ നടന്ന നാഷണല്‍ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. ഈ വര്‍ഷം ഗോവയില്‍ നടന്ന നാഷണല്‍ യൂത്ത് അത്‌ലറ്റിക്മീറ്റിലും 200,400 മെഡ്‌ലേ റിലേകളിലും സ്വര്‍ണ്ണമണിഞ്ഞിരുന്നു.
200ലെ വേഗതാരങ്ങള്‍ ലിബിനും ജിസ്‌നയും
കോഴിക്കോട്: സീനിയര് ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ലിബിന്‍ ഷിബുവിന്റെ സ്വര്‍ണ്ണനേട്ടം മധുര പ്രതികാരം കൂടിയായിരുന്നു. 100 മീറ്ററില്‍ തന്നെ പിന്തളളിയ അശ്വിന്‍ സണ്ണിയെ 200 മീറ്ററില്‍ രണ്ടാമതാക്കിയായിരുന്നു നേട്ടം കൊയ്തത്.
തന്റെ ആദ്യ സ്വര്‍ണ്ണ നേട്ടം തന്നെ ഗംഭീരമാക്കിയതില്‍ ലിബിന് ചെറുതെന്നുമല്ല സന്തോ ഷം, പരിമിതമായ പരിശീലന സൗകര്യങ്ങളില്‍ നിന്നാണ് ലിബിന്റെ വരവ് .നല്ലൊരു ഗ്രൗണ്ട് പോലും സ്‌കൂളിലില്ല. പേരുകേട്ട പരിശീലകരുമില്ല എന്നിട്ടും നിലംപരിശാക്കിയത് കായികമേളയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരത്തെ.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്‌കൂളിലെ ജിസ്‌ന മാത്യുവിനാണ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം. ജൂനിയര്‍ ആ ണ്‍കുട്ടികളില്‍ പറളിക്ക് വേണ്ടി ടിപി അമല്‍ ഒരിക്കല്‍ കൂടി സ്വര്‍ണ്ണം കൊയ്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെഴ്‌സിക്കുട്ടന്‍ അക്കാഡമിയിലെ പെരുമാനൂര്‍ സെന്റ് സതോമസ് ജിഎച്ച്എസിലെ ലിനറ്റ് ജോര്‍ജ്ജിനാണ് ഒന്നാം സ്ഥാനം.
സബ് ജൂനിയര്‍ 100 മീറ്ററിന്റെ ആവര്‍ത്തനമായിരുന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊ ല്ലം സായിയില്‍ പരിശീലിക്കുന്ന ചിന്നക്കട ക്രിസുതുരാജ എച്ച്എസ്എസിലെ എട്ടാംക്ലാസുകാരന്‍ അലന്‍ ചാര്‍ളി ചെറിയാനും പെ ണ്‍കുട്ടികളുടേതില്‍ മെഴ്‌സികുട്ടന്‍ അക്കാദമിയിലെ തന്നെ ഗൗരി നന്ദനയുമാണ് ഒന്നാമതെത്തിയത്.
Next Story

RELATED STORIES

Share it