റുത്ബ തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈനിക നീക്കം ആരംഭിച്ചു

ബഗ്ദാദ്: അന്‍ബാര്‍ പ്രവിശ്യയിലെ റുത്ബ പട്ടണത്തിന്റെ നിയന്ത്രണം ഐഎസില്‍ നിന്നു തിരിച്ചുപിടിക്കുന്നതിനായി ഇറാഖ് സൈനികനീക്കം ആരംഭിച്ചു. സൈന്യവും പോലിസും അതിര്‍ത്തി രക്ഷാസേനയും സംയുക്തമായി ആരംഭിച്ച സൈനിക നടപടിക്ക് ഇറാഖ് വ്യോമസേനയുടെയും യുഎസ് നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സഖ്യത്തിന്റെയും പിന്തുണയുണ്ട്. 2014 മുതല്‍ നഗരം ഐഎസിന്റെ നിയന്ത്രണത്തിലാണ്. അന്‍ബാര്‍ തലസ്ഥാനം റമാദിയും ഹീത് പട്ടണവും ഇറാഖ് സൈന്യം അടുത്തിടെ ഐഎസില്‍ നിന്നു പിടിച്ചെടുത്തിരുന്നു. കഴിഞ്ഞവര്‍ഷമാണ് റമാദി ഐഎസ് പിടിച്ചടക്കിയത്. എന്നാല്‍ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരം ഫലൂജയടക്കമുള്ള പ്രദേശങ്ങളില്‍ ഐഎസിന്റെ നിയന്ത്രണം തുടരുകയാണ്.
Next Story

RELATED STORIES

Share it