palakkad local

റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായില്ല;ഭൂമി കൈമാറ്റം ചെയ്യാനാവാതെ കുടുംബങ്ങള്‍

ശ്രീകൃഷ്ണപുരം: കരിമ്പുഴയിലെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ക്രയ വിക്രയം ചെയ്യാനാകാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി.
കരിമ്പുഴ 1 വില്ലേജില്‍ 534 പരാതികളും, കരിമ്പുഴ 2 വില്ലേജില്‍ 102 പരാതികളുമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് വഴിയാധാരമായത്.റീ സര്‍വ്വേ പൂര്‍ത്തിയാകാത്തതു മൂലം നികുതി അടയ്ക്കാതെയും കൈവാശവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയുമാണ് ജനങ്ങള്‍ വിഷമിക്കുന്നത്.ഒരു ഡസനിലേറെ സര്‍വെയര്‍മാരാണ് കരിമ്പുഴ വില്ലേജില്‍ ജോലി ചെയ്യുന്നത്.
റീസര്‍വേ പൂര്‍ത്തിയായിട്ടും ഇവരില്‍ പലരും പേപ്പറില്‍ ഒപ്പു വയ്ക്കാതെ ജനങ്ങളെ വലയ്കുന്നുവെന്നാണ് ആക്ഷേപം.
താലൂക്ക് അഡീഷണല്‍ തഹസീര്‍ദാര്‍ക്കാണ് റീസര്‍വ്വേയുടെ ചുമതലയെങ്കിലും സര്‍വ്വെയര്‍മാര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ അപാകത ഏറെയുണ്ടായതാണ് കാരണം.
വീടുകളിലെ സര്‍വേകളില്‍ മനപ്പൂര്‍വ്വം തെറ്റുകള്‍ വരുത്തിയ സര്‍വെയര്‍മാരുമുണ്ട്. പരാതിയുമായി ചെല്ലുന്നവരോട് പരസ്യമായി കൈക്കൂലി ചോദിക്കുന്നുവെന്നും സ്ഥലം ഉടമകള്‍ പരാതിപ്പെട്ടു.ഇത്തരക്കാര്‍ക്കെതിരെ വിജിലന്‍സില്‍ പരാതിപ്പെടുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാരിപ്പോള്‍.
വരും ദിവസങ്ങളില്‍ സര്‍വ്വേയിലെ തെറ്റുകള്‍ തിരുത്താത്ത ജീവനക്കാരെ പരസ്യമായി തടഞ്ഞുവെയ്ക്കുന്നതിനും പ്രദേശവാസികള്‍ ആലോചിക്കുന്നു.
Next Story

RELATED STORIES

Share it