thrissur local

റീടാര്‍ ചെയ്ത റോഡ് ജലനിധിക്കായി കുത്തിപ്പൊളിച്ചു

മാള: കഴിഞ്ഞയാഴ്ച റീടാര്‍ ചെയ്ത കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പാറപ്പുറം ഭാഗത്തെ റോഡ് ജലനിധിക്കായി പൊളിച്ചു. പാറപ്പുറത്ത് കുഴൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ റോഡാണിന്നലെ കുത്തിപ്പൊളിച്ചത്. ടാറിങിന് മുമ്പായി വാല്‍വ് പിടിപ്പിച്ച് സ്ലാബിട്ടയിടമാണ് വീണ്ടും കുത്തിപ്പൊളിച്ച് പണി നടത്തുന്നത്.
നേരത്തെ വാല്‍വ് സ്ഥാപിക്കാനായി റോഡ് പൊളിച്ച് ആഴ്ചകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഒരു മാസത്തിലേറെക്കാലം ജലനിധിക്കായി റോഡ് പണി നീട്ടി വച്ചിരുന്നു. അക്കാലയളവിനുള്ളില്‍ പണികള്‍ ചെയ്തും തകരാറുകള്‍ പരിഹരിക്കാതെയും റോഡ് ടാറിങ നടത്തിയ ശേഷം റോഡ് കുത്തിപ്പൊളിച്ചതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ബിഎംബിസി യില്‍ ബിറ്റുമിന്‍ മെക്കാടം നടത്തിയതാണിപ്പോള്‍ പൊളിച്ചത്.
Next Story

RELATED STORIES

Share it