റീം സഹ്‌വിലിന് ജര്‍മനിയില്‍ താല്‍ക്കാലിക താമസാനുമതി

ബെര്‍ലിന്‍: അഭയാര്‍ഥികളെ ജര്‍മനിയില്‍ പ്രവേശിപ്പിക്കില്ലെന്ന ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലിന്റെ പ്രസ്താവനയെ തുടര്‍ന്ന് അവര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ 14കാരിയായ ഫലസ്തീന്‍ ബാലിക റീം സഹ്‌വിലിന് ജര്‍മനി താല്‍ക്കാലിക താമസാനുമതി നല്‍കി.
2017 ഒക്ടോബര്‍ വരെ റീം സഹ്‌വിലിന് ജര്‍മനിയില്‍ താമസിക്കാനുള്ള അനുമതി നല്‍കിയതായി ജര്‍മന്‍ ദിനപത്രമായ ഡെയ്‌ലി ബിഡ് റിപോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്കു മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് ആന്‍ജല മെര്‍ക്കല്‍ റീം സഹ്‌വിലിന്റെ ചോദ്യത്തിന് അവളെ കരയിപ്പിച്ച പ്രസ്താവന നടത്തിയത്.
ജര്‍മനിയില്‍ താമസിക്കാനാഗ്രഹിക്കുന്ന എല്ലാവരെയും അതിന് അനുവദിക്കില്ലെന്നായിരുന്നു താമസാനുമതി ചോദിച്ച അഭയാര്‍ഥി പെണ്‍കുട്ടിയോട് ചാന്‍സലറുടെ മറുപടി. സംഭവം ലോകമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
മെര്‍ക്കലിന്റെ പെണ്‍കുട്ടിക്ക് ജര്‍മനിയില്‍ താമസിക്കാം എന്നാണ് വാര്‍ത്ത പുറത്തുവിട്ട ഡെയ്‌ലി ബിഡ് തലക്കെട്ടു നല്‍കിയത്. ആന്‍ജല മെര്‍ക്കലിന്റെ മറുപടിയും റീം സഹ്‌വിലിന്റെ കരച്ചിലും ലോകത്തെമ്പാടും ചര്‍ച്ചയായി. ടൈം മാഗസിനും ഫിനാന്‍ഷ്യല്‍ ടൈംസും ആന്‍ജല മെര്‍ക്കലിനെ 'പേഴ്‌സന്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുത്തിരുന്നു.
Next Story

RELATED STORIES

Share it