Flash News

റിസര്‍വേഷന്‍ ഇല്ലാത്ത യാത്രയ്ക്കായി ദീന്‍ ദയാലു കോച്ചുകള്‍

ന്യൂഡല്‍ഹി : തിരക്കേറിയ റൂട്ടുകളില്‍ അന്ത്യോദയ എക്‌സ്പ്രസ്സുകള്‍ ആരംഭിക്കുമെന്നു റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം. റിസര്‍വ് ചെയ്യാത്ത കോച്ചുകള്‍ മാത്രമുള്ളതായിരിക്കും ഇത്തരം ദീര്‍ഘദൂര ട്രെയിനുകള്‍. ദീര്‍ഘദൂരയാത്രയ്ക്കായി ഏതാനും ട്രെയിനുകളില്‍ രണ്ടു മുതല്‍ നാലു വരെ ദീന്‍ ദയാലു കോച്ചുകള്‍ ഏര്‍പ്പെടുത്തും. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കു യാത്ര ചെയ്യാനുള്ളതായിരിക്കും ഇവ.
മൂന്നാം ക്ലാസ് എ.സിയുള്ളതും ആവശ്യക്കാര്‍ക്കു മാത്രം ഭക്ഷണം നല്‍കുന്നതുമായ ഹംസഫര്‍ ട്രെയിനുകള്‍, അതിവേഗ ട്രെയിനുകളായ തേജസ് എന്നിവ യാത്രക്കൂലി വഴിയോ മറ്റു വഴികളിലൂടെയോ നഷ്ടം കൂടാതെ നടത്തിക്കൊണ്ടുപോകാവുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു റെയില്‍വേ മന്ത്രി വ്യക്തമാക്കി. തിരക്കുള്ള റൂട്ടുകളില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഉദയ് എക്‌സ്പ്രസ്സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it