Pathanamthitta local

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പത്തനംതിട്ട ഓഫിസ് ജപ്തി ചെയ്തു

പത്തനംതിട്ട: വാഹന അപകട നഷ്ടപരിഹാര കേസിലെ വിധി തുക അടക്കായിരുന്നതിനെ തുടര്‍ന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പത്തനംതിട്ട ബ്രാഞ്ച് ഓഫിസ് ജപ്തി ചെയ്തു. കംപ്യൂട്ടര്‍, കസേരകള്‍, പ്രിന്റര്‍ തുടങ്ങിയവ ജപ്തി ചെയ്ത് പത്തനംതിട്ട വാഹന അപകട നഷ്ടപരിഹാര കോടതിയില്‍ ഹാജരാക്കി.
മാവേലിക്കര കൊഴുവല്ലൂര്‍ കൈതപറമ്പില്‍ വാസുദേവന് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ നഷ്ടപരിഹാര കേസിലാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ വിധിയുണ്ടായത്. 2011 നവംബര്‍ 21ന് വാസുദേവന്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ എതിരേ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന്, വാസുദേവന്റെ കാലിന്റെ ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തെ തുടര്‍ന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിചേര്‍ത്ത് അഭിഭാഷകരായ മാത്യു ജോര്‍ജ്, അജിതാകുമാരി എന്നിവര്‍ മുഖേന വാസുദേവന്‍ വാഹന അപകട നഷ്ടപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി തീര്‍പ്പാക്കിയ കോടതി 4.53 ലക്ഷം രൂപയും 28,460 കോടതി ചെലവും 22-12-2012 മുതല്‍ ഒമ്പത് ശതമാനം പലിശയും അടക്കം 6.17 ലക്ഷം രൂപ 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കെട്ടിവക്കുന്നതിന് ഉത്തവായിരുന്നു. എന്നാല്‍ നഷ്ടപരിഹാര തുക കെട്ടിവക്കുന്നതിന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തയ്യാറാവാതെ വന്നതോടെയാണ് ജപ്തിനടപടികളിലേക്ക് കോടതി നിര്‍ദേശം വന്നത്.
Next Story

RELATED STORIES

Share it