Sports

റിയോ ഓപണ്‍; സിക്ക വൈറസിനെ ഭയമില്ലെന്ന് നദാലും ഫെററും

റിയോ ഓപണ്‍; സിക്ക വൈറസിനെ ഭയമില്ലെന്ന് നദാലും ഫെററും
X
nadal-federer

സാവോപോളോ: ഈയാഴ്ച ബ്രസീലില്‍ ആരംഭിക്കുന്ന റിയോ ഓപണില്‍ മല്‍സരിക്കുമെന്നും ലോകത്തിനു മുഴുവന്‍ ഭീഷണിയായ സിക്ക വൈറസിനെ ഭയക്കുന്നില്ലെന്നും സ്പാനിഷ് ടെന്നിസ് സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും ഡേവിഡ് ഫെററും വ്യക്തമാക്കി. കൊതുകുകളിലൂടെ പകരുന്ന സിക്ക വൈറസ് ലാറ്റിനമേരിക്കയിലാ ണ് ആദ്യം കണ്ടെത്തിയത്.
''ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് അല്‍പ്പം റിസ്‌കാണെന്ന് എനിക്കറിയാം. എന്നാ ല്‍ ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമല്ല. ഒരിക്കല്‍ക്കൂടി റിയോ ഓപണില്‍ പങ്കെടുക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ഞാന്‍''- നദാല്‍ കൂട്ടിച്ചേര്‍ത്തു. ''സിക്ക വൈറസിനെ ഭയന്നല്ല ബ്രസീലുകാര്‍ ജീവിക്കുന്നതെന്ന് എനിക്കു കാണാന്‍ സാധിച്ചു. സാധാരണ നിലയില്‍തന്നെയാണ് ഇവിടുത്തെ ജനജീവിതം. പിന്നെയെന്തിനാണ് ഞാ ന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുന്നത്'' - താരം ചോദിച്ചു.
അതേസമയം, സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ബ്രസീല്‍ നടത്തിയ നീക്കങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് ഫെറര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it