Flash News

റിയോ ഒളിംപിക്‌സ്; സിക്കാ വൈറസിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍

റിയോ ഒളിംപിക്‌സ്;  സിക്കാ വൈറസിനെ  പ്രതിരോധിക്കാന്‍ പദ്ധതികള്‍
X
brazil-zika-o

[related]

റിയോ:ഈ വര്‍ഷം ആഗസ്തില്‍ നടക്കുന്ന റിയോ ഒളിംപിക്‌സിന് സിക്കാ വൈറസ് ഭീഷണി. സിക്കാ വൈറസിനെ നീക്കം ചെയ്യാന്‍  റിയോ ഡി ജെനീരോ ്്അതോറിറ്റി  പദ്ധതികള്‍ സ്വീകരിച്ചു. ആഗസ്ത് മാസമാവുമ്പോഴേക്കും കാലവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിനാല്‍ സിക്കാ വൈറസിന് കാരണമായ കൊതുകുകളുടെ എണ്ണം വന്‍തോതില്‍ കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ദിനേനയുള്ള വൃത്തിയാക്കാല്‍ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളില്‍ എല്ലാം നടക്കുന്നുണ്ട്. ഏപ്രില്‍ മാസത്തോടെ പ്രധാന സ്റ്റേഡിയങ്ങളുടെയും പരിസരങ്ങളുടെയും ശുചീകരണങ്ങളും സിക്കാ വൈറസിനെ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികളും വിലയിരുത്തും. തുടര്‍ന്നുള്ള മാസങ്ങള്‍ അതീവ ജാഗ്രതയിലായിരിക്കും.
സിക്കാ വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഏകദേശം 40,000 നവജാതശിശുക്കളാണ് തലച്ചോറിന് വൈകല്യമായി ജനിച്ചത്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ സംസ്ഥാനത്തെ സത്രീകളോട് രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണിയാവരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചിട്ടുണ്ട്..
ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്ക് കാരണമായ ഈഡിസ് എഗ്യാപതി കൊതുകളാണ് സിക്കാ രോഗം ഉണ്ടാക്കുന്നത്. ബ്രീസിലിനു പുറമെ മറ്റു ചില ലാറ്റിന്‍  അമേരിക്കന്‍ രാജ്യങ്ങളില്‍ ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. കൊതുക് കടി ഏല്‍ക്കാതിരിക്കാലാണ് രോഗം വരാതിരിക്കാനുള്ള ഏക പോംവഴി.
Next Story

RELATED STORIES

Share it