Sports

റിയോ ഒളിംപിക്‌സ്‌: റഷ്യന്‍ ഭാരോദ്വഹന താരങ്ങള്‍ വിലക്ക് ഭീഷണിയില്‍

മോസ്‌കോ: ട്രാക് ആന്റ് ഫീല്‍ഡ് താരങ്ങള്‍ക്കു പിന്നാലെ റിയോ ഒളിംപിക്‌സില്‍ റഷ്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി വിലക്ക് ഭീഷണി. നിരോധിത ഉത്തേജക മരുന്നിന്റെ സാന്നിധ്യം രണ്ടാം സാമ്പിളിലും കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ ഭാരോദ്വഹന താരങ്ങളാണ് റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്ക് ഭീഷണി നേരിടുന്നത്.
നേരത്തെ നിരോധിത ഉത്തേജകം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് റഷ്യയുടെ ട്രാക് ആന്റ് ഫീല്‍ഡ് താരങ്ങള്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. [related]
ഇതിനു പിന്നാലെയാണ് ഭാരോദ്വഹന താരങ്ങളും നിരോധിത ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. റഷ്യക്കു പുറമേ കസാകിസ്താന്‍, ബെലാറസ്, വടക്കന്‍ കൊറിയ എന്നീ ഭാരോദ്വഹന താരങ്ങളും നിരോധിക ഉത്തേജകം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിലക്ക് ഭീഷണി നേരിടുന്നുണ്ട്.

റിയോ ഒളിംപിക്‌സിലേക്ക് ടിക്കറ്റ് നേടാനുള്ള പ്രൊഫഷനല്‍ ബോക്‌സര്‍മാരുടെ യോഗ്യതാ ടൂര്‍ണമെന്റ് അടുത്ത മാസം വെനിസ്വേലയില്‍ നടക്കും.
അടുത്ത മാസം മൂന്ന് മുതല്‍ എട്ട് വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍ റിയോ ടിക്കറ്റ് ലക്ഷ്യമിട്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. നീരജ് ഗോയാത്ത്, ഗൗരവ് ബുദൂരി, ദില്‍ബാഗ് സിങ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍.
Next Story

RELATED STORIES

Share it