റിയോ ഒളിംപിക്‌സില്‍ അഭയാര്‍ഥികളും മല്‍സരിക്കും

ജനീവ: അടുത്ത വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അഭയാര്‍ഥികള്‍ക്കും അവസരം നല്‍കുമെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബേക്ക് അറിയിച്ചു.
ചരിത്രത്തിലാദ്യമായാണ് അഭയാര്‍ഥികള്‍ക്ക് പ്രത്യേക വിഭാഗമായി ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ അവസരം നല്‍കുന്നത്. സ്വന്തമായി ദേശീയ പതാകയോ ദേശീയ ഗാനമോ ഇല്ലാത്ത ഇവര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ ഒളിംപിക്‌സ് പതാകയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ അവസരമൊരുക്കുമെന്നും ബേക്ക് അറിയിച്ചു. ഒളിംപിക്‌സിന്റെ ഔദ്യോഗിക ഗാനവും ഇവര്‍ക്ക് നല്‍കും.
2016ല്‍ ഒളിംപിക്‌സും പരാലിമ്പിക്‌സും നടക്കുന്ന സമയത്ത് സംഘര്‍ഷങ്ങള്‍ മാറ്റിവച്ച് അവയില്‍ പങ്കുകൊള്ളാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുയായിരുന്നു ബേക്ക്. പ്രതിഭാധനരായ അഭയാര്‍ഥി കായികതാരങ്ങളെ കണ്ടെത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയിലെ 193 രാജ്യങ്ങളോടും ബേക്ക് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it