Sports

റിയോ ഒളിംപിക്‌സിന് വിജേന്ദര്‍ സിങുണ്ടാവില്ല

റിയോ ഒളിംപിക്‌സിന് വിജേന്ദര്‍ സിങുണ്ടാവില്ല
X
Vijender-Singhന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സിന്റെ ബോക്‌സിങ് റിങില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കാന്‍ വിജേന്ദര്‍ സിങുണ്ടാവില്ല. പ്രഫഷനല്‍ ബോക്‌സര്‍മാരെ ഇത്തവണ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ അനുവദിക്കുമെന്ന് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ബോക്‌സിങ് പ്രേമികളും പ്രതീക്ഷയിലായിരുന്നു. ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യക്കു മെഡല്‍ നേടിത്തന്ന ഏക താരം കൂടിയാണ് വിജേന്ദര്‍. മൂന്ന് ഒളിംപിക്‌സുകളി ല്‍ താരം മല്‍സരിച്ചിട്ടുണ്ട്.
ഒളിംപിക്‌സിനുള്ള യോഗ്യത ടൂര്‍ണമെന്റ് ജൂലൈയിലാണ് അരങ്ങേറുന്നത്. ഇതേ മാസം ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഏഷ്യന്‍ ജേതാവിനെ കണ്ടെത്താനു ള്ള ഫൈനല്‍ അരങ്ങേറുകയാണ്. ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരത്തിനാണ് താന്‍ മൂന്‍തൂക്കം നല്‍കുന്നതെന്ന് വിജേന്ദര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it