Sports

റിയോയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കും: ശ്രീജേഷ്

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് പറഞ്ഞു. അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മല്‍സരം കടുത്ത വെല്ലുവിളിയായിരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.
2014 കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ലെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി. എങ്കിലും റിയോയില്‍ മികച്ച തുടക്കമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏറെ കാലമായി ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണ് 29 കാരനായ ശ്രീജേഷ്.
Next Story

RELATED STORIES

Share it