Others

റിയാദില്‍ ട്രാഫിക് പരിശോധന കര്‍ശനമാക്കി

റിയാദില്‍ ട്രാഫിക് പരിശോധന കര്‍ശനമാക്കി
X
riyad
റിയാദ്: വാഹനാപകടങ്ങള്‍ കുറയ്ക്കുക, തലസ്ഥാന നഗരിയിലെ പാതകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് ട്രാഫിക് വിഭാഗം പരിശോധന കര്‍ശനമാക്കി.

പുതിയ കാംപയിന്‍ ആരംഭിച്ച് ഒരു മാസത്തിനിടെ ലൈസന്‍സില്ലാതെ വാഹനമോടിച്ച കുറ്റത്തിന് റിയാദില്‍ നിന്നു 9018 പേരെ പിടികൂടിയതായി ട്രാഫിക് പോലിസ് അറിയിച്ചു.

അമിത വേഗതയില്‍ വാഹനമോടിക്കുയായിരുന്ന 8837പേരെയും നിയമംലംഘിച്ചുള്ള ഓവര്‍ടേക്കിങിന് 6199 പേരെയും നമ്പര്‍ പഌയിറ്റില്ലാതെയും നമ്പര്‍ പഌയിറ്റ് മറച്ചുവച്ചും വാഹനമോടിച്ചതിന് 2335 പേരേയും പിടികൂടിയിരുന്നു. സിഗ്നലുകളില്‍ ചുവപ്പ് തെളിഞ്ഞപ്പോള്‍ വാഹനം ഓടിക്കുക, നിയമവിരുദ്ധമായി പാ ര്‍ ക്ക് ചെയ്യുക തുടങ്ങിയ കുറ്റകൃത്യത്തിന് 19386 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൂടാതെ ട്രാഫിക് നിയമം ലംഘിച്ചു സര്‍വീസ് നടത്തിയിരുന്ന 6521 വാഹനങ്ങളും റിയാദില്‍ നിന്നു പിടികൂടി. ട്രാഫിക് നിലവാരം ഉയര്‍ത്തുകയും തെറ്റായി ഡ്രൈവിങ് ശീലം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റിയാദില്‍ 24 മണിക്കുറും പരിശോധന നടത്തിവരികയാണെന്നു റിയാദ് ട്രാഫിക് പോലിസ് മേധാവി മേജര്‍ മുഹമ്മദ് ഷബാബ് അല്‍ ബഖമി അറിയിച്ചു.

സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കേണ്ടതു സംബന്ധിച്ചു ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്്. സിഗ്‌നലുകളും ട്രാഫിക് നിയമങ്ങളും ലംഘിച്ചുള്ള ട്രക്കുകളുടെ സഞ്ചാരം, ആവശ്യമായ ലൈസന്‍സ് ഇല്ലാതെ വലിയ വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. നിയമലംഘകര്‍ക്കെതിരേ തടവ്, പിഴ തുടങ്ങിയ ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും ട്രാഫിക് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it