റിമാന്‍ഡ് പ്രതി ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

കാഞ്ഞിരപ്പള്ളി: മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് എക്‌സൈസ് സംഘം പിടികൂടി പൊന്‍കുന്നം സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പത്തനാട് മുണ്ടത്താനം ചില്ലാക്കുന്ന് കുര്യനാനിക്കല്‍ തോമസ് ജോണ്‍ (സിബി-51) ആണു മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ പുലര്‍ച്ചെ 1.30നാണ് തോമസ് ജോണിനെ സബ് ജയില്‍ അധികൃതര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇന്നലെ രാവിലെ ഏഴിനാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. സ്ഥിരമായി മദ്യപിച്ചിരുന്ന സിബിക്ക് മദ്യം ലഭിക്കാതെ— വന്നപ്പോള്‍ അസ്വസ്ഥതയുണ്ടായെന്നും ഇതോടെ നിരവധി തവണ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നതായും ജയിലധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെയും ഇതേരീതിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ജയിലധികൃതര്‍ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച സിബിയെ പിതൃസഹോദരന്റെ മകന്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നെന്നും ഈ സമയം രോഗാവസ്ഥയൊന്നും ഇല്ലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായും കാലിലെ മുറിവ് വച്ചുകെട്ടിയ നിലയിലായിരുെന്നന്നും ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തപ്പോള്‍ എക്‌സൈസുകാര്‍ മര്‍ദ്ദിച്ചിരുെന്നന്നും ആരോപണമുണ്ട്. കോട്ടയം ആര്‍ഡിഒ എം ടി ജോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സാലമ്മ. മക്കള്‍: സ്‌നേഹ, സുബിന്‍. മരുമകന്‍: റിജോയി. സംസ്‌കാരം പിന്നീട്.
Next Story

RELATED STORIES

Share it