Flash News

റിമാന്റിലുള്ള തേജസ് പത്രപ്രവര്‍ത്തകന്റെ വാട്‌സ് അപ്പ് പോലിസ് ദുരുപയോഗം ചെയ്യുന്നതായി ഡിജിപിയ്ക്ക് പരാതി

റിമാന്റിലുള്ള തേജസ് പത്രപ്രവര്‍ത്തകന്റെ വാട്‌സ് അപ്പ് പോലിസ് ദുരുപയോഗം ചെയ്യുന്നതായി ഡിജിപിയ്ക്ക് പരാതി
X
aneeb infocus



[related]
കോഴിക്കോട്:  ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ അനീബിന്റെ ഫോണ്‍ പോലിസ് ഉപയോഗിക്കുന്നതായി ഡിജിപിയ്ക്ക് പരാതി. കോഴിക്കോട് സബ്ജയിലില്‍ റിമാന്റിലുള്ള അനീബിന്റെ മൊബൈല്‍ ഫോണ്‍ ടൗണ്‍ പോലിസിന്റെ കസ്റ്റഡിയിലാണ്. ഈ ഫോണ്‍ വഴി അനീബിന്റെ വാട്‌സ്അപ്പ് ഇന്നലെയും ഇന്ന് വൈകീട്ടുവരെയും ഉപയോഗിച്ചതായാണ് ഭാര്യ നസീബയുടെ ആരോപണം.പോലിസുകാര്‍ തന്നെ സൈബര്‍ ക്രൈമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും നസീബ ഡിജിപി സെന്‍കുമാറിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ഞാറ്റുവേല പ്രവര്‍ത്തകര്‍ നടത്തിയ ചുംബനത്തെരുവ് പരിപാടിക്കിടെ ഹനുമാന്‍ സേന അക്രമം അഴിച്ചുവിട്ടിരുന്നു. മഫ്തിയിലെത്തിയ പോലിസും സമരക്കാരെ മര്‍ദ്ദിച്ചു. ഇതിനിടെ ഭിന്നശേഷിയുള്ള ഞാറ്റുവേല പ്രവര്‍ത്തകന്‍ അജിത്തിനെ മഫ്തിയിലുള്ള പോലിസും ഹനുമാന്‍സേനക്കാരും മര്‍ദ്ദിക്കുന്നത് കണ്ട് വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോയ തേജസ് പത്രപ്രവര്‍ത്തകന്‍ കൂടിയായ അനീബ് തടയുകയായിരുന്നു. ഇതേതുടര്‍ന്നാണ് അനീബിനെ പോലിസ് അറസ്റ്റ് ചെയ്തത്. അദേഹം കോഴിക്കോട് സബ്ജയിലില്‍ റിമാന്റിലാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നാണ് അനീബിനെതിരെയുള്ള ആരോപണം.
Next Story

RELATED STORIES

Share it