ernakulam local

റിബല്‍ സ്ഥാനാര്‍ഥികള്‍ക്കും സംഘടന

മട്ടാഞ്ചേരി: കൊച്ചി കോര്‍പറേഷനില്‍ വിവിധ ഡിവിഷനുകളില്‍ മല്‍സരിക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കുന്നവര്‍ക്കെതിരേ റിബലായി മല്‍സരിക്കുന്നവര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു.
പശ്ചിമകൊച്ചിയില്‍ നഗരസഭയിലേക്ക് മല്‍സരിക്കുന്ന റിബലുകളും മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികളും ചേര്‍ന്ന് ജനമുന്നണി എന്ന പേരില്‍ ഇന്നലെ കൂട്ടായ്മയ്ക്കു രൂപം നല്‍കി. മുന്നണികള്‍ തഴഞ്ഞ നിലവിലെ കൗണ്‍സിലര്‍മാരും, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി നേരത്തെ മല്‍സരിച്ചിട്ടുപോലും വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാത്തവരും നിരവധി തവണ മല്‍സരിച്ചിട്ടും തോല്‍വി മാത്രം രുചിച്ച സ്ഥിരം സ്വതന്ത്ര സ്ഥാനാര്‍ഥികളും ചേര്‍ന്നാണ് സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തില്‍ നഗരസഭയില്‍ അംഗമായ വിക്ടോറിയ ലോറന്‍സാണ് ചെയര്‍മാന്‍. ഒന്നാം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ഥി റോസ് മേരി വില്‍സന്റെ ക്യാംപ് ഓഫിസില്‍ മുന്‍ എംഎല്‍എ അഡ്വ. ജോസ് കുറ്റിയാനി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ എ ജലാല്‍, ഹസീന നൗഷാദ്, ജെയ്‌സന്‍ വി എ ഹസീന സൈന്‍ദീന്‍, സെബാസ്റ്റ്യന്‍ ആന്റണി, ഫ്‌ലോറി ആന്റണി സംസാരിച്ചു. അതേസമയം ഒരേ ഡിവിഷനില്‍ തന്നെ ഒന്നിലധികം റിബലുകളില്‍നിന്ന് ഒരാള്‍ മാത്രമാണ് സംഘടനയില്‍ അംഗമായിട്ടുള്ളത്.
Next Story

RELATED STORIES

Share it