റിപബ്ലിക്ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും

ന്യൂഡല്‍ഹി: ഇക്കുറി റിപബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സേനകളോടൊപ്പം ഫ്രഞ്ച് സൈനികരും അണിനിരക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശസേന രാജ്യതലസ്ഥാനത്ത് രാജ്പഥില്‍ ഇന്ത്യന്‍ സേനയ്‌ക്കൊപ്പം പരേഡില്‍ പങ്കെടുക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദ് ആണ് ഇത്തവണ റിപബ്ലിക് ദിന പരിപാടിയിലെ മുഖ്യാതിഥി.
ഫ്രഞ്ച് സേനയിലെ സെവന്‍ത് ആര്‍മേര്‍ഡ് ബ്രിഗേഡിലെ 35ാം ഇന്‍ഫെന്ററി റെജിമെന്റിലെ 56 സൈനികരാണ് റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക. കഴിഞ്ഞദിവസം രാജസ്ഥാനില്‍ ആരംഭിച്ച സംയുക്ത സൈനിക പരേഡില്‍ ഫ്രഞ്ച് സൈനികരും ഭാഗമായി. രാജസ്ഥാനില്‍ നടക്കുന്ന ഭീകരവിരുദ്ധ, കലാപവിരുദ്ധ സംയുക്ത സൈനിക പരിശീലനമായ ശക്തി 2016ന്റെ ഭാഗമായാണ് ഫ്രഞ്ച് സൈനികര്‍ ഇന്ത്യയിലെത്തിയത്.
Next Story

RELATED STORIES

Share it