Districts

റിച്ചാര്‍ഡ് ജോസഫിന് രാംനാഥ് ഗോയങ്ക അവാര്‍ഡ്

തിരുവനന്തപുരം: രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഒാഫ് ജേണലിസം നാഷനല്‍ അവാര്‍ഡിന് ദീപിക തിരുവനന്തപുരം യൂനിറ്റിലെ സ്റ്റാഫ് റിപോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള രാംനാഥ് ഗോയങ്ക ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്.
മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഡോ. എസ് വൈ ഖൊറേഷി, മുന്‍ സുപ്രിംകോടതി ജഡ്ജി ബി എന്‍ ശ്രീകൃഷ്ണ, ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍, എച്ച്ഡിഎഫ്‌സി ലിമിറ്റഡ് ചെയര്‍മാന്‍ ദീപക് പരേഖ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് സീനിയര്‍ ഫെലോ പമീല ഫിലിപ്പോസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. അടിമാലി ആയിരം ഏക്കര്‍ തേക്കനാല്‍ ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാര്‍ഡ്. സയോണ തോമസ് ആണ് ഭാര്യ.
Next Story

RELATED STORIES

Share it