റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണം: വി എസ് ശിവകുമാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍ ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍. ബോര്‍ഡ് പിരിച്ചുവിട്ടാല്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാവും.
ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് രൂപംനല്‍കിയത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ആദ്യമായി സംവരണം കൊണ്ടുവന്നത് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തിലൂടെയാണ്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ലഭിക്കത്തക്ക രീതിയിലാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമവും ചട്ടങ്ങളും.യാതൊരുവിധ ആലോചനയും കൂടാതെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്ന മന്ത്രിയുടെ പ്രസ്താവന ദുരു—ദ്ദേശ്യപരവമാണെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it