Flash News

റാസല്‍ ഖൈമയില്‍ വെള്ളപ്പൊക്കത്തില്‍ യുവതിയും 3 കുട്ടികളും മരിച്ചു

റാസല്‍ ഖൈമയില്‍ വെള്ളപ്പൊക്കത്തില്‍ യുവതിയും 3 കുട്ടികളും മരിച്ചു
X
[caption id="attachment_49629" align="alignleft" width="460"]vehicle-flood ഒഴുക്കില്‍ പെട്ട വാഹനം പോലീസ് കണ്ടെത്തിയപ്പോള്‍[/caption]

റാസല്‍ ഖൈമ: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പെട്ട് സ്വദേശികളായ യുവതിയും മൂന്ന് കുട്ടികളും മുങ്ങി മരിച്ചു. മരുഭൂമികളിലെ താഴ്‌വരകള്‍ എന്നറിയപ്പെടുന്ന വാദിയില്‍ കൂടി വാഹനം ഓടിച്ച് പോകവേ വാഹനം വെള്ളക്കെട്ടില്‍ ഒലിച്ച് പോകുകയായിരുന്നു. മുനായ് പ്രദേശത്തെ വാദിയില്‍ അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തി കുടുംബ നാഥന്‍ അലി അബ്ദുല്ലയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികില്‍സ നല്‍കി ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. ആമിന (40) മോസ (11) മന്‍സൂര്‍ (6) ഹസ (3) എന്നവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇന്നലെ ഫുജൈറയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി.
ദുബയില്‍ സമാനമായ മറ്റൊരു സംഭവത്തില്‍ അപകടത്തില്‍ പെട്ട 3 പേരെ രക്ഷപ്പെടുത്തിയതായി ദുബയ് പോലീസിന്റെ രക്ഷാ പ്രവര്‍ത്തന വിഭാഗം ഉപ മേധാവി അഹമ്മദ് ആതിഖ് അറിയിച്ചു. ശക്തമായ ഇടിയും ആലിപ്പഴ വര്‍ഷത്തോടും കൂടിയുള്ള മഴയാണ് യു.എ.ഇ.യില്‍ കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ചത്.
Next Story

RELATED STORIES

Share it