Flash News

റാസല്‍ ഖൈമയില്‍ വാഹനാപകടം; രണ്ട് മംഗലാപുരം സ്വദേശികള്‍ മരിച്ചു

റാസല്‍ ഖൈമ:  റാസല്‍ ഖൈമയില്‍ നിന്നും ദുബയിലേക്ക് തിരിച്ച് പോകുകയായിരുന്ന ഫോര്‍ വീല്‍ വാഹനം ഉമ്മുല്‍ ഖുവൈനിന് സമീപമുണ്ടായ അപകടത്തില്‍ പെട്ട് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. മംഗലാപുരം സ്വദേശികളായ സമീന ബാനു( 42) ഇവരുടെ സഹോദരിയുടെ ഭര്‍ത്താവ് മുബമ്മദ് നയീം (34) എന്നിവരാണ് മരണപ്പെട്ടത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കുടുംബ സമേതം റാസല്‍ ഖൈമയിലെ ജെയ്‌സ് മലയില്‍ പോയി തിരിച്ച് വരുമ്പോഴാണ് അപകടം സംഭവിച്ചത്. സമീന ബാനുവിന് 3 മക്കളുണ്ട്. നയീം ജബല്‍ അലിയിലെ തോഷിബ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

സമീന ബാനുവിന്റെ ഏറ്റവും ഇളയ സഹോദരിയും നയീമിന്റെ ഭാര്യയുമായ ഫറയും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഇന്ന് അജ്മാനില്‍ ഖബറടക്കും.
Next Story

RELATED STORIES

Share it