റാഫേല്‍ കരാര്‍ ഉടനെയില്ല: ഹൊളാന്‍ദ്

ന്യൂഡല്‍ഹി: 6000 കോടി രൂപയോളം വരുന്ന ജെറ്റ് വിമാനക്കരാറിന് തന്റെ സന്ദര്‍ശനകാലത്ത് ഒപ്പുവയ്ക്കാനിടയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ്.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസായിക സാങ്കേതിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുക എന്നതായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.
നരേന്ദ്ര മോദിയുടെ പ്രഥമ ഫ്രാന്‍സ് സന്ദര്‍ശനത്തിലായിരുന്നു റാഫേല്‍ വിമാനം വാങ്ങാനുള്ള തീരുമാനം ഉണ്ടായത്. പിന്നീട് കരാറിലെ തുക സംബന്ധിച്ച തര്‍ക്കം ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ മിക്കതും പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ളതാണെന്ന് പത്താന്‍കോട്ട് ആക്രണത്തെ അപലപിച്ചുകൊണ്ട് ഹൊളാന്‍ദ് പറഞ്ഞു.
പാരിസ് ആക്രമണ സമയത്ത് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹം നന്ദിപറഞ്ഞു.
Next Story

RELATED STORIES

Share it