റാഗിങ്: അഞ്ച് പേര്‍ക്കെതിരേ കേസ്

കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ഖമര്‍ നഴ്‌സിങ് കോളജില്‍ മലയാളിയായ ദലിത് വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സീനിയര്‍ വിദ്യാര്‍ഥിനികളായ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി, കൃഷ്ണ, ശില്‍പ, ജോ എന്നിവര്‍ക്കെതിരെയാണു കേസ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ഥിനിയുടെ മൊഴിപ്രകാരമാണു നടപടി. പ്രതികള്‍ക്കെതിരേ വധശ്രമം, റാഗിങ്, എസ്‌സി/എസ്ടി പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നീ വകുപ്പുകള്‍ ചുമത്തി. എഫ്‌ഐആര്‍ രേഖകളുമായി പോലിസ് ഇന്നലെ ഗുല്‍ബര്‍ഗയിലേക്കു തിരിച്ചു.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ഫിനോയില്‍ കുടിപ്പിച്ചെന്നാണു പരാതി. ദലിത് വിദ്യാര്‍ഥിനിയില്‍നിന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം പി മോഹന്‍കുമാര്‍ മൊഴിയെടുത്തു. കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് കമ്മീഷനംഗം ലിസി ജോസ് പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദില്‍ പോയ കമ്മീഷന്‍ അധ്യക്ഷ തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it