kozhikode local

റസാഖ് മാസ്റ്ററുടെ പരാജയം: കൊടുവള്ളിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ പ്രകടനം നടത്തി

താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന ലീഗ് നേതാവുമായ എം എ റസ്സാഖ് മാസ്റ്ററുടെ പരാജയത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ പാര്‍ടി നേതൃത്വത്തിനെതിരെ പ്രതിഷേധം. സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസ്സാഖിനു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിച്ച ലീഗിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെയും പ്രമുഖരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കതിരെയുമാണ് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി റസാഖ് മാസ്റ്ററുടെ കൂടെ നടന്ന് പോളിങ് ബൂത്തില്‍ ചെന്നപ്പോള്‍ മാറ്റിക്കുത്തിയ മരയോന്തുകളെ ഇല്ല ഇല്ല നിങ്ങള്‍ക്കിവിടെ മാപ്പില്ല, കുടുംബ വോട്ടുകള്‍ പെട്ടിയിലാക്കി കാരാട്ടിനു കൊടുത്തപ്പോള്‍ എന്തു കിട്ടി എന്നു നാട്ടാരറിയട്ടേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പല പ്രദേശത്തു നിന്നും മുഴങ്ങിക്കേട്ടത്. കൊടുവള്ളിയില്‍ നിന്നും വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചു അദ്ദേഹത്തിന്റെ അനുകൂലികളും ബന്ധുക്കളും പ്രദേശത്തെ ചില പ്രമുഖരായ ലീഗ് കുടംബങ്ങളും വോട്ട് എതിര്‍ സ്ഥാനാര്‍ഥി കാരാട്ട് റസാഖിന് പതിച്ചു നല്‍കിയിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it